Breaking News

Trending right now:
Description
 
Jan 05, 2017

ജിയോയെ നേരിടാന്‍ എയര്‍ടെല്ലിന്റെ സൗജന്യ ഡേറ്റാ പദ്ധതി

image റിലയന്‍സ്‌ ജിയോയെ നേരിടാനുള്ള പുറപ്പാടുമായി എയര്‍ടെല്‍ പുതിയ പദ്ധതിയുമായി രംഗത്ത്‌ എത്തി. പുതിയതായി 4 ജി വരിക്കാരാകുന്നവര്‍ക്ക്‌ പ്രതിമാസം 3ജിബി ഡേറ്റ ഇക്കൊല്ലം ഡിസംബര്‍ 31വരെ സൗജന്യമായി നല്‍കുകയെന്ന പദ്ധതിയാണിത്‌. നിലവില്‍ എയര്‍ടെല്‍ വരിക്കാരല്ലാത്തവര്‍ക്ക്‌ 4 ജി സൗകര്യമുള്ള ഹാന്‍ഡ്‌സെറ്റ്‌ ഉണ്ടെങ്കില്‍ എയര്‍ടെല്‍ 4ജി പ്രീപെയ്‌ഡ്‌-പോസ്‌റ്റ്‌ പെയ്‌ഡ്‌ വരിക്കാരായി ആനുകൂല്യം നേടാം. നിലവില്‍ എയര്‍ടെല്ലിന്റെ2ജി, 3ജി വരിക്കാരായുള്ളവര്‍ പുതുതായി 4ജി ഹാന്‍ഡ്‌സെറ്റ്‌ വാങ്ങി 4ജി പ്ലാനിലേക്ക്‌ മാറണമെന്നു മാത്രം. 900 രൂപ മൂല്യമുള്ള ഇന്റര്‍നെറ്റ്‌ സേവനമാണ്‌ സൗജന്യമായി ലഭിക്കുക. റീ ചാര്‍ജ്‌ പായ്‌ക്കുകളുടെയും പോസ്‌റ്റ്‌ പെയ്‌ഡ്‌ പ്ലാനുകളുടെയും സാധാരണ ആനുകൂല്യങ്ങള്‍ക്കു പുറമേയാണ്‌ 28 ദിവസം പ്രാബല്യത്തില്‍ 3ജിബി ഡേറ്റാ ലഭിക്കുന്നത്‌. ഇന്നലെയാണ്‌ പദ്ധതി തുടങ്ങിയത്‌. പദ്ധതിയില്‍ ചേരാന്‍ ഫെബ്രുവരി 28വരെ അവസരമുണ്ട്‌.