Breaking News

Trending right now:
Description
 
Jan 05, 2017

പിണറായിക്കെതിരെ സിപിഐയുടെ വിമര്‍ശനം

image സിപിഐക്കുകൂടി പങ്കാളിത്തമുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന കൗണ്‍സില്‍ രംഗത്ത്‌. മിക്കയിടങ്ങളിലും സിപിഐ പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയാണ്‌. പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത്‌ പിണറായിയോടുള്ള ഭയംകൊണ്ടാണോ എന്നു കൗണ്‍സില്‍യോഗം വിമര്‍ശിച്ചു. അക്രമത്തിനു വിധേയരായ സിപിഐ പ്രവര്‍ത്തകര്‍ ജയിലിലും അക്രമം നടത്തിയ സിപിഎമ്മുകാര്‍ പുറത്തുമാണ്‌. പൊലീസ്‌ സിപിഎമ്മിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ്‌ തോന്നുന്നത്‌. പൊലീസ്‌ സ്റ്റേഷനുകളില്‍ സിപിഐ നേതാക്കള്‍ ചെന്നാല്‍ യുഡിഎഫ്‌ സര്‍്‌ക്കാരിന്റെ കാലത്തു കിട്ടിയ പരിഗണനപോലും ലഭിക്കാറില്ല. ഇങ്ങനെ പോയാല്‍ മുന്നണി സംവിധാനങ്ങളുമായി മുന്നോട്ടു പോകുക എന്നത്‌ പ്രശ്‌നം സൃഷ്ടിക്കുമെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയേയും ചുറ്റുപ്പറ്റി ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിന്‌ കളക്കം ഉണ്ടാക്കിയിരിക്കുകയാണ്‌. കാനം രാജേന്ദ്രനെപ്പോലെയുള്ള നേതാവ്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാന്‍ പാടില്ല. നേതൃത്വത്തിന്റെ മൗനം പ്രവര്‍ത്തകരെ നിരാശരാക്കിയെന്നും സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി.