Breaking News

Trending right now:
Description
 
Jan 05, 2017

പ്ലാസ്റ്റിക്‌ നോട്ട്‌ അച്ചടി: പ്രധാനമന്ത്രിക്ക്‌ ഉമ്മന്‍ചാണ്ടിയുടെ കത്ത്‌

image ഇന്ത്യയില്‍ വിലക്കുനേരിട്ട ബ്രിട്ടീഷ്‌ കമ്പനിയായ ഡിലാ റ്യൂവിനു പ്ലാസ്റ്റിക്‌ നോട്ട്‌ അച്ചടിക്കാനുള്ള നീക്കത്തെക്കുറിച്ച്‌ താന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ മോദിസര്‍ക്കാര്‍ മൗനത്തിലാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ മൗനം കാണുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എന്തോ ഒളിപ്പിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നു സംശയിക്കണം. നോട്ട്‌ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഈ കമ്പനിയുമായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അന്വേഷിക്കണമെന്നു ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്‌. വിലക്കുനേരിട്ട കമ്പനിക്കു നോട്ട്‌ അച്ചടിക്കാന്‍ ബിജെപി സര്‍ക്കാര്‍ കരാര്‍ നല്‍കാന്‍ പോകുന്നുവെന്ന തന്റെ ആരോപണത്തിനു പിന്നാലെ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന്‌ ഈ കമ്പനിയുടെ പേര്‌ അപ്രത്യക്ഷമായതു ദുരൂഹത ഉണ്ടാക്കുന്നതാണ്‌. ഇന്ത്യയിലെയും വിദേശത്തെയും നോട്ടുകള്‍ അച്ചടിക്കാന്‍ മഹാരാഷ്ട്രയില്‍ 700 കോടി രൂപ ചെലവില്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ കമ്പനിക്കു 10 ഏക്കര്‍സ്ഥലം ബിജെപി സര്‍ക്കാര്‍ അനുവദിച്ച കരാര്‍ ഒപ്പിട്ട വിവരം തന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ പുറത്തുവന്നെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.