Breaking News

Trending right now:
Description
 
Jan 04, 2017

രാജ്യത്തെ ആദ്യ സോളാര്‍ ഓട്ടോ ഷോറൂം കൊച്ചിയില്‍ തുറന്നു

image സൗരോര്‍ജം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകളുടെ വില്‍പ്പനയ്‌ക്കായി എറണാകുളത്ത്‌ ഷോറൂം തുറന്നു. ഇടപ്പള്ളി ടോള്‍ ജംക്ഷനിലാണ്‌ ഷോറൂം ഇന്നു തുറന്നത്‌. മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം എന്ന ആശയത്തിന്റെ ഭാഗമായി സോളാര്‍ ഓട്ടോറിക്ഷകള്‍ രംഗത്ത്‌ ഇറക്കിയത്‌ ലൈഫ്‌ വേ സോളാര്‍ ഡിവൈസസ്‌ ലിമിറ്റഡാണ്‌. കാര്‍ഗോ വിഭാഗത്തിലുള്ള സോളാര്‍ ഓട്ടോയ്‌ക്ക്‌ 1.5 ലക്ഷം രൂപയാണ്‌ വില. പാസഞ്ചര്‍വിഭാഗത്തിന്‌ നേരിയതോതില്‍ വില കൂടും. വില 1.6 ലക്ഷംരൂപ. സ്വകാര്യ ആവശ്യത്തിനുള്ള സോളാര്‍ റിക്ഷകളാണ്‌ ആദ്യഘട്ടത്തില്‍ വില്‍പനയ്‌ക്ക്‌ തയാറായിരിക്കുന്നത്‌. സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സോളാര്‍ റിക്ഷകള്‍ രാജ്യത്ത്‌ ആദ്യമാണെന്നാണ്‌ കമ്പനി അധികൃതര്‍ പറയുന്നത്‌.