Breaking News

Trending right now:
Description
 
Jan 04, 2017

മന്ത്രിയുടെ ഉറപ്പില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരം ഉപേക്ഷിച്ചു

image കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇന്നു നടത്താനിരുന്ന സമരം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. മരവിപ്പിച്ച ക്ഷാമബത്ത കുടിശിക ഡിസംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നാണ്‌ മന്ത്രിയുടെ ഉറപ്പ്‌. വായ്‌പ ലഭിക്കുന്നതിനുസരിച്ച്‌ തുക നല്‍കാനാണ്‌ തീരുമാനം. 50 കോടി രൂപ വീതം കാനറ ബാങ്കിന്റെയും കെടിഡിഎഫ്‌സിയുടെയും വായ്‌പ ഉടന്‍ ലഭിക്കും. അതേസമയം, ശമ്പളം, പെന്‍ഷന്‍ ക്ഷാമബത്ത കുടിശിക ഇവ വിതരണം ചെയ്യണമെങ്കില്‍ 136 കോടി രൂപ വേണ്ടിവരും. പെന്‍ഷനുമാത്രം 57.5 കോടി രൂപയാണ്‌ വേണ്ടത്‌. 6.3 കോടി രൂപയാണ്‌ ക്ഷാമബത്ത കുടിശിക. കോണ്‍ഗ്രസ്‌ അനുകൂല സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട്‌ ഡെമോക്രാറ്റിക്‌ ഫെഡറേഷന്‍, ഐഎന്‍ടിയുസിയുടെ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയിസ്‌ യൂണിയന്‍, ബിഎംഎസിന്റെ ട്രാന്‍സ്‌പോര്‍ട്ട്‌ എംപ്ലോയീസ്‌ സംഘ്‌, ട്രാന്‍സ്‌പോര്‍ട്ട്‌ ഡ്രൈവേഴ്‌സ്‌ യൂണിയന്‍ എന്നിവരാണ്‌ സമരം പ്രഖ്യാപിച്ചിരുന്നത്‌.