Breaking News

Trending right now:
Description
 
Jan 03, 2017

വിശുദ്ധ ചാവറയച്ചന്റെ തിരുനാള്‍ ഇന്ന്‌; മാന്നാനത്തേക്ക്‌ ആയിരങ്ങളുടെ പ്രവാഹം

image മാന്നാനം ആശ്രമ ദേവാലയം വിശ്വാസികളുടെ പ്രാര്‍ഥനാ മന്ത്രങ്ങളാല്‍ ഇന്നു നിറയും. വിശുദ്ധ ചാവറയച്ചന്റെ പ്രധാന തിരുനാള്‍ ദിവസമായ ഇന്ന്‌ വിവിധസ്ഥലങ്ങളില്‍നിന്ന്‌ ആയിരങ്ങളാണ്‌ എത്തിയിരിക്കുന്നത്‌. ചാവറയച്ചന്റെ ജന്മഗൃഹമായ കൈനകരി ചാവറ ഭവനില്‍നിന്നുള്ള തീര്‍ഥാടകരുടെ സംഘവും എത്തിയിട്ടുണ്ട്‌. തീര്‍ഥാടകര്‍ക്ക്‌ പള്ളിയില്‍ വന്‍ സ്വീകരണം നല്‍കി. രാവിലെ നടന്ന ആഘോഷമായ കുര്‍ബാനയ്‌ക്ക്‌ സിഎംഐ സഭ പ്രിയോര്‍ ജനറല്‍ ഫാ.പോള്‍ അച്ചാണ്ടി മുഖ്യകാര്‍മികത്വംവഹിച്ചു. സിഎംഐ സഭയിലെ 58 നവവൈദികര്‍ സഹകാര്‍മികരായിരുന്നു. ചരിത്രപ്രസിദ്ധമായ പിടിയരി ഊണിനും ആയിരങ്ങള്‍ പങ്കെടുക്കും. സാമൂഹിക, ആധ്യാത്മിക നവോത്ഥാനത്തിനു ചാവറയച്ചന്‍ തുടങ്ങിവച്ച പഴയകാല ആചാര അനുഷ്‌ഠാനപരമായ ചടങ്ങാണ്‌ പിടിയരി ഊണ്‌. പ്രാര്‍ഥനാനിരതരമായ മനസോടെ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പിടിയരി കൊണ്ടാണ്‌ പിടിയരി ഊണ്‌ തയാറാക്കുന്നത്‌. വൈകുന്നേരം ആഘോഷമായ ദിവ്യബലിക്ക്‌ മാര്‍ ജോസഫ്‌ കൊല്ലംപറമ്പില്‍ കാര്‍മികത്വംവഹിക്കും. തുടര്‍ന്ന്‌ നഗരപ്രദക്ഷിണം.