Breaking News

Trending right now:
Description
 
Jan 03, 2017

കുട്ടിക്കാനം എസ്റ്റേറ്റില്‍ ഒഡീഷയെ സ്വദേശിനിയെ വെട്ടിക്കൊന്ന നിലയില്‍

image കുട്ടിക്കാനം മേക്കുന്നത്തെ തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശിനി സബിതയെ (30) വെട്ടിക്കൊലപ്പെടുത്തി പുല്ലിനിടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ കുന്ദന്‍ മാജിയുടെ ഭാര്യയാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഒഡീഷ സ്വദേശികളായ മൂന്നു തൊഴിലാളികള്‍ ഉള്‍പ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. സബിത താമസിച്ചിരുന്ന ലയത്തിലെ വീടിനു തൊട്ടടുത്തു താമസിക്കുന്ന ആളും മറ്റൊരുാളുമാണ്‌ കസ്‌റ്റഡിയിലുള്ളത്‌. പീഡനത്തിനിടെയാണ്‌ സബിതയെ കൊലപ്പെടുത്തിയതെന്നു പൊലീസ്‌ സംശയിക്കുന്നു. സബിത താമസിച്ചിരുന്ന ലയത്തിലെ വീടിനു തൊട്ടടുത്തു താമസിക്കുന്ന ആളുടെ മുറിയില്‍ പൊലീസ്‌ നടത്തിയ പരിശോധനയില്‍ രക്തംകണ്ടെത്തി. സബിത വിറകുശേഖരിക്കാന്‍ പോയസമയത്താണ്‌ ആക്രമണം ഉണ്ടായതെന്നു പൊലീസ്‌ സംശയിക്കുന്നു. സബിതയെ കാണാതിരുന്നതിനെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ കുന്ദന്‍മാജി നടത്തിയ അന്വേഷണത്തിലാണ്‌ പുല്ലിനിടയില്‍ ഒളിപ്പിച്ചുവച്ച മൃതദേഹം കണ്ടത്‌.