Breaking News

Trending right now:
Description
 
Jan 03, 2017

സ്റ്റേറ്റ്‌ ബാങ്ക്‌ ലയനം അടുത്ത സാമ്പത്തികവര്‍ഷം: അരുന്ധതി ഭട്ടാചാര്യ

image എസ്‌ബിടി അടക്കം അഞ്ച്‌ അസോഷ്യേറ്റ്‌ ബാങ്കുകള്‍ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിക്കുന്നത്‌ അടുത്ത സാമ്പത്തികവര്‍ഷമായിരിക്കുമെന്നു എസ്‌ബിഐ ചെര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി. ലയനപരിപാടികള്‍ ഈവര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നു അവര്‍ നേരത്തെ പറഞ്ഞിരുന്നു. ലയനനീക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഇതാണ്‌ തടസമുണ്ടാക്കിയിരിക്കുന്നത്‌. ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാലും ലയന നടപടികള്‍ വൈകും. കംപ്യൂട്ടര്‍ സംവിധാനത്തിലേതടക്കം ധാരാളം ജോലികള്‍ പൂര്‍ത്തികരിക്കാനുണ്ടെന്നും അരുന്ധതി വ്യക്തമാക്കി. അതേസമയം നോട്ട്‌ നിരോധനത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും ലയനം വൈകുന്നതിന്‌ കാരണമായിട്ടുണ്ട്‌.