Jan 02, 2017
ഹാപ്പി ന്യൂ ഇയര്‍... കൊച്ചിയില്‍ വിറ്റത് 1,02,88,885 രൂപയുടെ മദ്യം
പുതുവത്സര ആഘോഷം കെങ്കേമമായപ്പോള് കൊച്ചിയില്‍ വിറ്റത് 1,02,88,885
രൂപയുടെ മദ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മദ്യവില്പനശാലയിലെ പ്രതിദിന
മദ്യവില്പന ഒരുകോടി കടന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം
ഔട്ട്ലറ്റാണ് 1,02,88,885 രൂപയുടെ മദ്യം വിറ്റഴിച്ചത്. ചരിത്രത്തില്‍
ആദ്യസംഭവമാണ് ഇതെന്നു പറയുന്നു. ബിവറേജസ് കോര്‍പ്പറേഷന്റെ ഏറ്റവുമധികം
കച്ചവടംനടന്ന ഔട്ട് ലെറ്റിലെ വില്‍പ്പന ഇതിന്റെ പകുതിപോലും ഇല്ലെന്നാണ്
അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതുവത്സരത്തലേന്നു
കണ്‍സ്യൂമര്‍ഫെഡിന്റെ മൊത്തം മദ്യവില്‍പ്പന 10.72 കോടിയാണ്. അതേസമയം
കൂടുതല്‍ ഔട്ട്ലെറ്റുകളുള്ള ബവ്കോ ഡിസംബര്‍ 31ന് 59.03 കോടി രൂപയുടെ
മദ്യം വിറ്റു.