Breaking News

Trending right now:
Description
 
Jan 01, 2017

പൊലീസുകാരിയെ മാനഭംഗപ്പെടുത്തിയ പൊലീസുകാരന്‍ പിടിയില്‍

image വനിതാ പൊലീസുകാരിയെ മാനഭംഗപ്പെടുത്തുകയും സ്വര്‍ണവും പണവും അപഹരിക്കുകയും ചെയ്‌ത കേസില്‍ തൃശൂര്‍ എ.ആര്‍.ക്യാപിലെ പൊലീസുകാരന്‍ ചേലക്കര പുലാക്കോട്‌ മാളിയേക്കല്‍ പ്രതാപചന്ദ്രനെ (41) ചാവക്കാട്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു. 2014-15 വര്‍ഷങ്ങളില്‍ വടക്കേക്കാട്‌ പൊലീസ്‌ സ്റ്റേഷനില്‍ ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ്‌ സംഭവം. ഭാര്യയുമായി പിണങ്ങി നില്‍ക്കുകയാണെന്നും ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്നും പറഞ്ഞ്‌ പ്രലോഭിപ്പിച്ച്‌ അവിവാഹിതയും പട്ടികവര്‍ഗ വിഭാഗക്കാരിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു ലൈംഗികമായി പീഡനം. പലപ്പോഴായി അഞ്ചുലക്ഷത്തിലേറെ രൂപയും രണ്ടര പവന്റെ ആഭരണങ്ങളും പ്രതാപചന്ദ്രന്‍ കൈക്കലാക്കി. വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലാതാവുകയും പിന്മാറുകയും ചെയ്‌തതോടെ പൊലീസുകാരി പരാതി നല്‍കി. അറസ്റ്റിലായ പ്രതാപചന്ദ്രനെ തൃശൂരിലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.