Breaking News

Trending right now:
Description
 
Jan 01, 2017

കള്ളപ്പണത്തെക്കുറിച്ച്‌ പൊട്ടക്കണക്കെങ്കിലും മോദിക്കു പറയാമായിരുന്നു; തോമസ്‌ ഐസക്‌

image കള്ളപ്പണത്തെക്കുറിച്ച്‌ പൊട്ടക്കണക്കെങ്കിലും പ്രധാനമന്ദ്രി നരേന്ദ്രമോദിക്കു പറയാമായിരുന്നുവെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. മോദിയുടെ കള്ളപ്പണ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌ പൊള്ളയാണെന്നു തെളിഞ്ഞിരിക്കുകയാണ്‌. എന്തുകൊണ്ടാണ്‌ കള്ളപ്പണത്തെക്കുറിച്ചുള്ള കണക്ക്‌ മോദി വെളിപ്പെടുത്താത്തതെന്നു തോമസ്‌ ഐസ്‌ക്‌ ചോദിച്ചു. കള്ളപ്പണം എത്ര പിടിച്ചെടുത്തുവെന്നോ എത്ര ശതമാനം പണം ബാങ്കില്‍ തിരിച്ചെത്തിയെന്നോ മോദിക്കു പറയാനായില്ല എന്നതു നോട്ടു പിന്‍വലിക്കല്‍ പാളിയെന്നുള്ളതിന്റെ തെളിവാണ്‌. ഈ ഹിമാലയന്‍ വിഡ്‌ഢിത്തം രാജ്യത്തെ സമ്പദ്‌ഘടനയില്‍ ഏല്‍പ്പിച്ച മാരകമായ പരുക്ക്‌ പ്രധാനമന്ത്രി തിരിച്ചറിഞ്ഞിട്ടില്ല. ശമ്പളക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 24,000 രൂപയെങ്കിലും ഉറപ്പുനല്‍കുന്നതില്‍പോലും പ്രധാനമന്ത്രി പരാജയപ്പെട്ടു. രാജ്യ സംസ്ഥാനത്തെ സര്‍ക്കാരുകളെല്ലാം രൂക്ഷമായ പ്രതിസന്ധിയിലാണ്‌. വീട്ടുവായ്‌പയിലെ ഇളവും ഗര്‍ഭിണികള്‍ക്ക്‌ ആനുകൂല്യവും മറ്റും പ്രഖ്യാപിച്ചതുകൊണ്ട്‌ രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും തോമസ്‌ ഐസക്‌ കുറ്റപ്പെടുത്തി.