Breaking News

Trending right now:
Description
 
Jan 01, 2017

ദലിത്‌ യുവതി ആശുപത്രി ക്ലോസറ്റില്‍ പ്രസവിച്ചു; കുഞ്ഞ്‌ രക്ഷപ്പെട്ടു

image മഞ്ചേരി ഗവ.മെഡിക്കല്‍കോളജ്‌ ആശുപത്രിയുടെ ക്ലോസറ്റില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിനെയും അമ്മയെയും തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിച്ചശേഷം ഡിസ്‌ചാര്‍ജ്‌ ചെയ്‌തു. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നതാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യാന്‍ കാരണം. 2.6 കിലോഗ്രാമാണ്‌ കുഞ്ഞിന്റെ തൂക്കം. വെള്ളിയാഴ്‌ച രാത്രിയിലായിരുന്നു പ്രസവം. പ്രസവവേദനയെടുത്തു പുളഞ്ഞ യുവതിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ്‌ നിര്‍ബന്ധിച്ച്‌ ബാത്‌റൂമിലേക്ക്‌ പറഞ്ഞുവിടുകയായിരുന്നു. യുവതിയുടെ അമ്മയും രണ്ടുസഹായികളും ബാത്‌റൂമില്‍ എത്തിച്ചു. ഏറെകഴിയുംമുമ്പേ യുവതി പ്രസവിച്ചു. ഇതുകണ്ട്‌ അമ്മയും സഹായികളിലൊരാളും ബോധംകെട്ടുവീണു. രണ്ടാമത്തെ സഹായിയാണ്‌ ക്ലോസറ്റില്‍നിന്നു കുഞ്ഞിനെ എടുത്ത്‌. ഇവര്‍ ബഹളംവച്ചതോടെ ബന്ധപ്പെട്ടവര്‍എത്തി തീവ്രപരിചരണവിഭാഗത്തിലേക്ക്‌ മാറ്റുകയായിരുന്നു. ഞായറാഴ്‌ചയാണ്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്‌. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആശുപത്രി സൂപ്രണ്ടിനോട്‌ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ടു.