Breaking News

Trending right now:
Description
 
Dec 31, 2016

ഉമ്മന്‍ചാണ്ടി നേതൃനിരയില്‍നിന്നു വിട്ടുനില്‍ക്കും

image ഡിസിസി അധ്യക്ഷന്‍മാരുടെ നിയമനത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതിലും സംഘടനാ തിരഞ്ഞെടുപ്പു സംബന്ധിച്ച്‌ ഹൈക്കമാന്‍ഡിന്റെ മൗനത്തിലും പ്രതിഷേധിച്ച്‌ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. വി.എം.സുധീരന്‍, രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കൊപ്പം പാര്‍ട്ടിയുടെ എല്ലാതല ചര്‍ച്ചകളിലും യോഗങ്ങളിലും പങ്കെടുത്തിരുന്ന ഉമ്മന്‍ചാണ്ടി ഇത്തരം യോഗങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കില്ല. സാധാരണ പ്രവര്‍ത്തകന്‍ മാത്രമായിട്ടായിരിക്കും ഇനി രംഗത്തുണ്ടാവുക. പാര്‍ട്ടിക്ക്‌ തന്റെ നേതൃത്വം ആവശ്യമില്ലെങ്കില്‍ നേതാവായി തുടരാന്‍ ഒട്ടുംതാല്‍പര്യമില്ലെന്ന നിലപാടിലാണ്‌ ഉമ്മന്‍ചാണ്ടി. ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെ ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചതിലാണ്‌ ഉമ്മന്‍ചാണ്ടിക്ക്‌ കടുത്ത പ്രതിഷേധമുള്ളത്‌. കേരളത്തിലുടനീളം ബസിലും ട്രെയിനിലുമൊക്കെ സാധാരണ പ്രവര്‍ത്തകനായി സഞ്ചരിച്ച്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ്‌ സ്ഥാനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചു അദ്ദേഹത്തിന്റെ വിശദീകരണം.