Breaking News

Trending right now:
Description
 
Jan 14, 2013

ഇന്ത്യന്‍ വംശജ സിംഗപ്പൂരിലെ സ്‌പീക്കറായി ചുമതലയേറ്റു

image സിംഗപ്പൂര്‍ പാര്‍ലമെന്റിലെ പ്രഥമ വനിതാ സ്‌പീക്കറായി ഇന്ത്യന്‍ വംശജ ഹലീമാ യാക്കൂബ്‌ ചുമതലയേറ്റു. അവിഹിത ബന്ധത്തിന്റെ പേരില്‍ മുന്‍ സ്‌പീക്കര്‍ മൈക്കല്‍ പാമര്‍ രാജിവച്ച ഒഴിവിലാണ്‌ 58കാരിയായ ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്‌. ഭരണകക്ഷിയായ പീപ്പിള്‍സ്‌ ആക്‌ഷന്‍ പാര്‍ട്ടി അംഗമായ ഹലീമയെ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗാണ്‌ സ്‌പീക്കര്‍ സ്ഥാനാര്‍ഥിയായി നോമിനേറ്റ്‌ ചെയ്‌തത്‌. കുടുംബ വികസന വകുപ്പു മന്ത്രിയായ ഹലീമ ഞായറാഴ്‌ച മന്ത്രി പദവി രാജിവച്ചു.