Breaking News

Trending right now:
Description
 
Dec 31, 2016

ജാതിയുടെ വേലിക്കെട്ടിനുള്ളില്‍ ശ്രീനാരായണഗുരുവിനെ തളച്ചിടരുതെന്ന്‌ മുഖ്യമന്ത്രി

image ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടിനുള്ളില്‍ ശ്രീനാരായണഗുരുവിനെ തളച്ചിടാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമം ഗുരുനിന്ദയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ക്കലയില്‍ ശിവഗിരി തീര്‍ഥാടന സമ്മേളനം ഉദ്‌്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരു ഒരു മതത്തിന്റെയും ജാതിയുടെയും ആചാര്യനല്ല. ലോകത്തിന്റെ മുഴുവന്‍ ഗുരുവായിരിക്കേണ്ട വ്യക്തിത്വത്തെയാണ്‌ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ചിലര്‍ തളച്ചിടാന്‍ ശ്രമിക്കുന്നത്‌. ഗുരുവിനെ തട്ടിയെടുത്തുകൊണ്ടുപോയി പുനപ്രതിഷ്‌ഠിക്കാനുള്ള ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്‌. ശ്രീനാരായണഗുരുവിന്റെ ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാനും ചിലര്‍ ശ്രമിക്കുന്നുണ്ട്‌. ജാതിയില്ലെന്നു ശ്രീനാരായണഗുരുവിന്റെ വാക്കുകളിലൂടെയും ദര്‍ശനത്തിലൂടെയും വ്യക്തമാക്കിയിട്ടും അദ്ദേഹത്തിനു ഹിന്ദുമത ആചാര്യനെന്ന പുത്തന്‍ ഭാഷ്യം നല്‍കാനാണു ചിലര്‍ വക്താക്കളായി ചമയുന്നത്‌. ഗുരുവിന്റെ പേരില്‍ വ്യാപകമായി വിഗ്രഹ പ്രതിഷ്‌ഠയും ക്ഷേത്രനിര്‍മാണവുമല്ല പകരം, മാനവിക ദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉദ്യമമാണു വേണ്ടതെന്നും പിണറായി ചൂണ്ടിക്കാട്ടി.