Breaking News

Trending right now:
Description
 
Dec 30, 2016

റിസര്‍വ്‌ ബാങ്ക്‌ ആവശ്യപ്പെട്ട പണം തരില്ല; സംസ്ഥാനത്ത്‌ ശമ്പളം ഉള്‍പ്പെടെ മുടങ്ങും

image ജനുവരി മാസത്തെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന്‌ കേരളം റിസര്‍വ്‌ ബാങ്കിനോട്‌ ആവശ്യപ്പെട്ട അത്രയും പണം ലഭിക്കില്ല. ഇതോടെ പെന്‍ഷനും ശമ്പളവും മുടങ്ങാനാണ്‌ സാധ്യത. 1391 കോടി രൂപയുടെ കറന്‍സിയാണ്‌ കേരളം റിസര്‍വ്‌ ബാങ്കിനോട്‌ ആവശ്യപ്പെട്ടത്‌. ആദ്യ പ്രവൃത്തിദനമായ ജനുവരി മൂന്നുമുതല്‍ 13 വരെ ആവശ്യപ്പെട്ട പണത്തിന്റെ 60 ശതമാനമെങ്കിലും ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും തുകയുടെ കറന്‍സി ലഭ്യമാക്കാനാവില്ലെന്നാണ്‌ റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കിയിട്ടുള്ളത്‌. 500, 100, 50 രൂപ നോട്ടുകളാണ്‌ ഇപ്പോള്‍ അച്ചടിക്കുന്നതെന്നും അതുകൊണ്ട്‌ കറന്‍സിക്ക്‌ ക്ഷാമമുണ്ടെന്നുമാണ്‌ റിസര്‍വ്‌ ബാങ്കിന്റെ നിലപാട്‌. കേരളത്തില്‍ ശമ്പളവും പെന്‍ഷനും ബാങ്കുകളിലൂടെ വാങ്ങുന്നത്‌ 5.63 ലക്ഷം പേരാണ്‌. ട്രഷറികളിലൂടെ വാങ്ങുന്നത്‌ 4.35 ലക്ഷം പേരും. ട്രഷറിയെ ആശ്രയിക്കുന്നവരില്‍ നാലുലക്ഷം പേരും പെന്‍ഷന്‍കാരാണ്‌. നോട്ട്‌ നിരോധനത്തെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ബാങ്കുകള്‍ വഴി ശമ്പളവും പെന്‍ഷനും വാങ്ങിയ പലര്‍ക്കും തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടായിരുന്നു.