Breaking News

Trending right now:
Description
 
Dec 29, 2016

ഫാ. ടോം ഉഴുന്നാലില്‍ ആരാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി

image യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലില്‍ ആരാണന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങിന്‌ അറിയില്ല. ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിന്‌ എത്തിയ അദ്ദേഹത്തോട്‌ ഫാ.ടോം ഉഴുന്നാലിന്റെ മോചനം സംബന്ധിച്ച്‌ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ അദ്ദേഹം ആരാണ്‌ എന്നതു സംബന്ധിച്ച്‌ ആഭ്യന്തരമന്ത്രി ചോദ്യം ഉന്നയിച്ചത്‌. യെമനില്‍നിന്നു തട്ടിക്കൊണ്ടുപോയ മലയാളി വൈദികനാണ്‌ ഫാ.ടോം ഉഴുന്നാലില്‍ എന്നു മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴാണ്‌ ആഭ്യന്തരമന്ത്രിക്ക്‌ അബദ്ധം മനസിലായത്‌. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ബിജെപി നേതാവ്‌ പി.കെ.കൃഷ്‌ണദാസ്‌ ഫാ.ടോം ഉഴുന്നാലിനെക്കുറിച്ച്‌ ആഭ്യന്തരമന്ത്രിക്ക്‌ വിശദീകരിച്ചു കൊടുത്തു. ഇതോടെ സര്‍ക്കാരിന്‌ എന്തെങ്കിലും വിവരം കിട്ടിയാല്‍ അന്വേഷിക്കാമെന്നു രാജ്‌നാഥ്‌ സിങ്‌ മറുപടി നല്‍കുകയും ചെയ്‌തു. മലയാളി വൈദികന്റെ മോചനം സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ അടക്കമുള്ള നേതാക്കള്‍ പറയുന്നതിനിടെയാണ്‌ കേന്ദ്രമന്ത്രിക്ക്‌ ഇക്കാര്യത്തില്‍ വലിയ വിവരമില്ലാതിരുന്നത്‌.