Breaking News

Trending right now:
Description
 
Dec 29, 2016

മുരളീധരന്‍ തന്നെ വധിക്കാനിടയുണ്ടെന്ന്‌ ഉണ്ണിത്താന്‍

image മുരളീധരന്‍ തന്നെ വധിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും തന്റെ മരണം ഉറപ്പായെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കൊല്ലത്ത്‌ വ്യക്തമാക്കി. ബുധനാഴ്‌ച നടത്തിയ ആക്രമണം പോലെതന്നെയാണ്‌ 2004-ല്‍ തിരുവനന്തപുരത്തുവച്ചുണ്ടായത്‌. രണ്ടുസംഭവങ്ങളിലും ജാതകബലംകൊണ്ടുമാത്രം രക്ഷപ്പെടുകയായിരുന്നു. മുരളീധരനെ വിമര്‍ശിച്ചവരെല്ലാം ക്രൂരമര്‍ദ്ദനത്തിന്‌ ഇരയായിട്ടുണ്ട്‌. ടി.എച്ച്‌ മുസ്‌തഫ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച മുരളി ഗുണ്ടാത്തലവനാണ്‌. ഇവനെയൊക്കെ കോണ്‍ഗ്രസുകാരനെന്നു വിളിക്കാനാകുമോ. താന്‍ ഭയന്നു വീട്ടില്‍തന്നെ ഇരിക്കുമെന്നു വിചാരിക്കേണ്ട്‌. തിരിച്ചടിക്കാന്‍ തനിക്കും അറിയാം. താന്‍ ഒരു ഗ്രൂപ്പിലുമില്ല. വി.എം.സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും ചേര്‍ന്നാണ്‌ കോണ്‍ഗ്രസിനെ നയിക്കുന്നത്‌. അവരെ മുരളീധരന്‍ എന്നല്ല ആരും വിമര്‍ശിച്ചാലും പ്രതികരിക്കുമെന്നു ഉണ്ണിത്താന്‍ മുന്നറിയിപ്പുനല്‍കി.