Breaking News

Trending right now:
Description
 
Dec 29, 2016

രാഷ്‌ട്രപതി ഇന്നു തിരുവനന്തപുരത്ത്‌

image രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ഇന്നു തിരുവനന്തപുരത്ത്‌ എത്തും. കേരള സര്‍വകലാശാലയുടെ ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ 12.30നു നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്‌ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഗവര്‍ണര്‍ പി.സദാശിവം വിശിഷ്ടാതിഥിയായിരിക്കും. ചരിത്ര കോണ്‍ഗ്രസിന്റെ നടപടിക്രമങ്ങളുടെ ഔദ്യോഗിക പ്രകാശനം രാഷ്ട്രപതിക്കു കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മികച്ച ചിത്രകാരനുള്ള രാജ്‌ വാഡെ അവാര്‍ഡ്‌ രാഷ്ട്രപതി സമ്മാനിക്കും. മന്ത്രിമാരായ സി.രവീന്ദ്രനാഥ്‌, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, മേയര്‍ വി.കെ.പ്രശാന്ത്‌ എന്നിവര്‍ പങ്കെടുക്കും. ഹൈദരാബാദില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. യോഗത്തെ തുടര്‍ന്ന്‌ 1.50നു രാഷ്ട്രപതി മൈസൂരുവിലേക്ക്‌ പോകും.