Breaking News

Trending right now:
Description
 
Dec 28, 2016

ലൈക്ക്‌ 30 ലക്ഷം കടന്നു; നന്ദിയുമായി മഞ്‌ജുവാര്യര്‍

image വര്‍ഷങ്ങള്‍ക്കുശേഷം കലാജീവിതത്തിലേക്കു തിരിച്ചുവന്ന മഞ്‌ജുവാര്യരുടെ ഫേസ്‌ബുക്‌ പേജിലെ ലൈക്ക്‌ ദിവസവും വര്‍ധിക്കുകയാണ്‌. മറ്റുപല താരങ്ങളെയുംകാള്‍ മുന്നിലാണ്‌ സാമൂഹമാധ്യമത്തില്‍ മഞ്‌ജുവിന്‌ ലഭിക്കുന്ന പിന്തുണ. ഫേസ്‌ബുക്‌ പേജില്‍ ലൈക്ക്‌ മുന്നേറുകയാണ്‌. 30ലക്ഷം കടന്നുവെന്നാണ്‌ മഞ്‌ജുവ്യക്തമാക്കുന്നത്‌. ആരാധകരുടെ ഈ സ്‌നേഹത്തിനു മഞ്‌ജു ഫേയ്‌സ്‌ബുക്കിലൂടെ നന്ദി അറിയിക്കുകയും ചെയ്‌തു. നിങ്ങള്‍ ശ്‌പര്‍ശിച്ചത്‌ എന്റെ ഹൃദയത്തിലാണ്‌. ഓരോ സ്‌നേഹവിരല്‍തുമ്പുനും കീഴെ ശിരസ്‌ നമുക്കുന്നു. ഇന്നേവരെ കണ്ടിട്ടില്ലെങ്കിലും ഈ നിമിഷം നിങ്ങളോരോരുത്തരെയും ഞാന്‍ കാണുന്നു. ഈ വാക്കുകള്‍കൊണ്ട്‌ ഞാന്‍ നിങ്ങളെയും തൊടുകയാണ്‌. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലിരുന്ന്‌ നിങ്ങള്‍ നല്‍കുന്ന പിന്തുണയാണ്‌ എന്റെ മുന്നോട്ടുള്ള യാത്രയുടെ ശക്തിയും വെളിച്ചവും. ഇഷ്ടമറിയിക്കുന്ന ആ കൈവിരലിന്‌ ശാസിക്കാനും വഴികാട്ടാനുമുള്ള അധികാരമുണ്ടെന്നു ഞാന്‍ തിരിച്ചറിയുകയാണ്‌. ആ ചൂണ്ടുവിരലില്‍ നിങ്ങള്‍ എന്നെ നയിക്കുക. നിങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിന്‌ നന്ദി... ഇങ്ങനെപോകുന്നു മഞ്‌ജുവിന്റെ നന്ദിപറച്ചില്‍. ദിലീപുമായുള്ള വിവാഹമോചനം നേടിയ മഞ്‌ജുവിന്റെ സിനിമയിലേക്കുള്ള രണ്ടാംവരവ്‌ ആരാധകര്‍ രണ്ടുകൈയുംനീട്ടിയാണ്‌ സ്വീകരിച്ചത്‌. അടുത്തിടെ ദിലീപ്‌ നടി കാവ്യമാധവനെ വിവാഹം കഴിക്കുകയും ചെയ്‌തു. കാവ്യയുടെ രണ്ടാംവിവാഹമാണ്‌ ദിലീപുമായി നടന്നത്‌.