Breaking News

Trending right now:
Description
 
Dec 28, 2016

കഴുത കാമം കരഞ്ഞുതീര്‍ക്കുന്ന അവസ്ഥയിലാണ്‌ മുരളീധരനെന്ന്‌ ഉണ്ണിത്താന്‍

image തന്നെ അധിക്ഷേപിക്കുന്ന കെ.മുരളീധരന്‍ കഴുത കാമം കരഞ്ഞുതീര്‍ക്കുന്ന അവസ്ഥയിലാണെന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി. മുരളീധരനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണ്‌. സ്വന്തം നിലനില്‍പ്‌ അപകടത്തിലായാല്‍ പറഞ്ഞതു പിന്‍വലിക്കാനും ആരുടെയും കാലുപിടിക്കാനും മടിയില്ലാത്ത ആളാണ്‌ മുരളീധരന്‍. കോണ്‍ഗ്രസ്‌ അധ്യക്ഷയെ മദാമ്മയെന്നു വിളിച്ചു. എഐസിസി സെക്രട്ടറിയായിരുന്ന അഹമ്മദ്‌ പട്ടേലിനെ അലൂമിനിയം പട്ടേലെന്നു വിളിച്ചു. എ.കെ.ആന്റണിയെ മുക്കാലിയെ കെട്ടി അടിക്കണമെന്നു പറഞ്ഞു. എന്നിട്ടു ഗതിയില്ലാതെ അലഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ അംഗത്വത്തിനായി ഇവരുടെയെല്ലാം കാലുപിടിച്ചു. സ്വന്തം പിതാവ്‌ കരുണാകരന്‍ മരിച്ചാല്‍ കൊള്ളിവയ്‌ക്കാന്‍ പോലും വരില്ലെന്നുവരെ മുരളീധരന്‍ പറഞ്ഞു. ഇതൊക്കെ സത്യമല്ലെന്നു പറഞ്ഞാല്‍ മുരളിയുടെ കാലുപിടിച്ചു മാപ്പുചോദിക്കാന്‍ തയാറാണെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. കെ.മുരളീധരന്റെ ശ്രാദ്ധദിനത്തില്‍ പ്രതിപക്ഷനേതാവ്‌ അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ ജില്ലാ കമ്മിറ്റികള്‍ സംഘടിപ്പിച്ച കെ.കരുണാകരന്‍ അനുസ്‌മരണചടങ്ങില്‍ പങ്കെടുത്തപ്പോള്‍, ഷാര്‍ജയില്‍ കോണ്‍ഗ്രസ്‌ വിമതര്‍ ഇടതുപക്ഷവുമായി ചേര്‍ന്നു സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ്‌ മുരളീധരന്‍ പോയത്‌. പിന്നീട്‌ കേരളത്തിലെത്തി കോണ്‍ഗ്രസിനെയും പ്രതിപക്ഷനേതാവിനെയും അപമാനിക്കാനാണ്‌ മുരളി ശ്രമിച്ചത്‌. കെപിസിസിക്കെതിരെ യുദ്ധം ചെയ്യുന്ന ചിലര്‍ മുരളിയെ ശിഖണ്ഡിയായി മുന്നില്‍നിര്‍ത്തിയിരിക്കുകയാണെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.