Breaking News

Trending right now:
Description
 
Dec 27, 2016

കേരളത്തിലെ ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തും

image രാജധാനി എക്‌സ്‌പ്രസ്‌ ആഴ്‌ചയില്‍ അഞ്ചുദിവസമാക്കുമെന്നു കേന്ദ്രമന്ത്രി സുരേഷ്‌ പ്രഭുവിന്റെ ഉറപ്പ്‌. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഉറപ്പുനല്‍കിയത്‌. കേരളത്തിലെ ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ്‌ സംവിധാനവും ഏര്‍പ്പെടുത്തും. റെയില്‍വേയുടെ പ്രശ്‌നങ്ങളെക്കുറിച്ചു സമഗ്ര പഠനം നടത്താന്‍ റൈറ്റ്‌സിനെ ചുമതലപ്പെടുത്തും. ഹരിപ്പാട്‌-എറണാകുളം, തിരുവല്ല-കുറുപ്പന്തറ റെയില്‍പാത ഇരട്ടിപ്പുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കും. ഇതിനായി സ്ഥലമെടുപ്പിനു പണം അപ്പപ്പോള്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. അങ്കമാലി-എരുമേലി-ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റില്‍ തുക വകയിരുത്തും. കഞ്ചിക്കോട്‌ റെയില്‍ ഫാക്ടറി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാന്‍ ശ്രമം നടക്കുകയാണ്‌. കാലപ്പഴക്കമുള്ള കോച്ചുകള്‍ക്കു പകരം പുതിയവ അനുവദിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ ആധുനീകരിക്കാനുള്ള നടപടികള്‍ തുടരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാനത്ത്‌ അതിവേഗ ട്രെയിനുകള്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്‌.