Breaking News

Trending right now:
Description
 
Dec 27, 2016

കലാള്‍പ്പടയില്ലാത്ത സൈന്യമാണ്‌ കോണ്‍ഗ്രസെന്ന്‌ കെ.മുരളീധരന്‍ എംഎല്‍എ

image കോണ്‍ഗ്രസില്‍ എല്ലാവരും നേതാവാകാനാണ്‌ ശ്രമിക്കുന്നതെന്നും കാലാള്‍പ്പടയില്ലാത്ത സൈന്യമായാണ്‌ കോണ്‍ഗ്രസ്‌ നീങ്ങുന്നതെന്നും കെ.മുരളീധരന്‍ എംഎല്‍എ കോഴിക്കോട്‌ നടന്ന കെ.കരുണാകരന്‍ അനുസ്‌മരണ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്‌ച തുറന്നുകാട്ടുന്നതിലും കോണ്‍ഗ്രസ്‌ പരാജയപ്പെട്ടിരിക്കുകയാണ്‌. ഒരു സമരം ചെയ്യാന്‍ പോലും പ്രതിപക്ഷത്തിനു കഴിയുന്നില്ലെന്നു പറഞ്ഞു ഭരണപക്ഷം കളിയാക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു. പാര്‍ട്ടി ശക്തപ്പെടണമെങ്കില്‍ കാലാള്‍പ്പട ശക്തിപ്പെടണം. ബൂത്തുതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വരണം. ബൂത്തുതല പുനസംഘടനയുടെ സര്‍ക്കുലര്‍ കെപിസിസി അയച്ചിരുന്നു. ഇത്‌ പലരും വായിച്ചു നോക്കിയിട്ടുപോലും ഉണ്ടാകില്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ പാര്‍ട്ടി നയമാണ്‌ വ്യക്തമാക്കേണ്ടത്‌. കാലത്തിന്റെ മാറ്റത്തിനനുസരിച്ച്‌ പാര്‍ട്ടിയെ നയിച്ച ആളാണ്‌ കെ.കരുണാകരന്‍. എ.കെ.ആന്റണിയും കരുണാകരനും തമ്മിലുണ്ടായിരുന്ന കൂട്ടുകെട്ടിലെ വിള്ളല്‍ കോണ്‍ഗ്രസിന്റെ ശിനിദിശയ്‌ക്കു കാരണമായതായും മുരളീധരന്‍ വ്യക്തമാക്കി.