Breaking News

Trending right now:
Description
 
Dec 22, 2016

ബിജെപിയുടെ കോട്ടയത്തെ മാര്‍ച്ച്‌ അക്രമാസക്തം; പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരുക്ക്‌

image കോട്ടയത്തെ നാട്ടകം പോളിടെക്‌നിക്കിലെ റാഗിങിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മും പോഷകസംഘടനകളും ദലിത്‌ പീഡനങ്ങള്‍ തുടരുകയാണെന്ന്‌ ആരോപിച്ച്‌ ബിജെപി കലക്ട്രേറ്റിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. പൊലീസ്‌ തിരിച്ചു കല്ലെറിഞ്ഞു. കലക്ട്രേറ്റ്‌ കവാടത്തിനു മുന്നിലെ ഏറ്റുമുട്ടല്‍ രൂക്ഷമായതോടെ പൊലീസ്‌ ലാത്തിവീശി പ്രവര്‍ത്തകരെ വിരട്ടിയോടിച്ചു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ലാത്തിയടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ്‌ എന്‍.ഹരി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ചങ്ങനാശേരി ഡിവൈഎസ്‌പി വി.അജിത്ത്‌, ഏറ്റുമാനൂര്‍ സിഐ സി.ജെ.മാര്‍ട്ടിന്‍, കോട്ടയം ഈസ്‌റ്റ്‌ എഎസ്‌ഐ അബദ്‌ുല്‍ ലത്തീഫ്‌, അഞ്ച്‌ പൊലീസുകാര്‍ എന്നിവര്‍ക്കും പരുക്കേറ്റു. ഒരുമണിക്കൂറിലേറെ വേണ്ടിവന്നു സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍. ഏഴുപേരെ അറസ്റ്റു ചെയ്‌തു. കണ്ടാലറിയാവുന്ന 350 പേര്‍ക്കെതിരെ കേസ്‌ എടുത്തു.