Breaking News

Trending right now:
Description
 
Dec 22, 2016

പ്രഭാവര്‍മ്മയ്‌ക്ക്‌ കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം

image മലയാളത്തിലെ മികച്ച കൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡിന്‌ പ്രഭാവര്‍മയുടെ ശ്യാമമാധവം അര്‍ഹമായി. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. കേന്ദ്രസാഹിത്യ അക്കാഡമി സെക്രട്ടറി കെ.ശ്രീനിവാസ റാവുവാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌. ശ്രീകൃഷ്‌ണന്റെ ജീവിതത്തെ ആധാരമാക്കിയാണ്‌ ശ്യാമമാധവം രചിച്ചിരിക്കുന്നത്‌. വ്യാസമഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്‌. ശ്രീകൃഷ്‌ണന്റെ മനസിലൂടെയുള്ള കാവ്യസഞ്ചാരമാണ്‌ ശ്യാമമാധവം. 2013-ല്‍ വയലാര്‍ അവാര്‍ഡും ശ്യാമമാധവത്തിനു ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌, ചങ്ങമ്പുഴ പുരസ്‌കാരം, പി.കുഞ്ഞിരാമന്‍നായര്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്‌. ഫെബ്രുവരി 22നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രഭാവര്‍മ്മയ്‌ക്ക്‌ പുരസ്‌കാരം സമ്മാനിക്കും.