Breaking News

Trending right now:
Description
 
Dec 21, 2016

ചലച്ചിത്രനടന്‍ ജഗന്നാഥവര്‍മ്മയുടെ സംസ്‌കാരം ഇന്ന്‌

image അന്തരിച്ച പ്രശസ്‌ത ചലച്ചിത്രനടന്‍ ജഗന്നാഥ വര്‍മ്മയുടെ സംസ്‌കാരം ഇന്നു നടക്കും. ചേര്‍ത്തലയിലെ കുടുംബവീട്ടില്‍ രാവിലെ 11നു ഔദ്യോഗിക ബഹുമതികളോടെയാണ്‌ സംസ്‌കാരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെരാവിലെയായിരുന്നു അന്ത്യം. കഥകളി കലാകാരന്‍കൂടിയായിരുന്നു ജഗന്നാഥവര്‍മ. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. അസുഖങ്ങളെ തുടര്‍ന്ന്‌ ഏറെനാളായി സിനിമാലോകത്തുനിന്നു വിട്ടുനിന്ന വര്‍മ കുറച്ചുനാളായി അവശനിലയിലായിരുന്നു. കേരള പൊലീസില്‍ എസ്‌ഐ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം ഡെപ്യൂട്ടി കമാന്‍ഡന്റായി വിരമിച്ചു. തുടര്‍ന്നായിരുന്നു സിനിമയിലേക്കുള്ളവരവ്‌. ചേര്‍ത്തല തെക്കേടത്ത്‌ കോവിലകം കേരളവര്‍മ്മ തമ്പുരാന്റെയും ചേര്‍ത്തല വാരനാട്‌ കൂട്ടുങ്കല്‍ കോവിലകം അംബാലികയുടെയും മൂന്നാമത്തെ മകനാണ്‌ ജഗന്നാഥവര്‍മ്മ.