Breaking News

Trending right now:
Description
 
Dec 20, 2016

ഹരിത നികുതി ജനുവരി ഒന്നുമുതല്‍ നടപ്പാക്കും

image സംസ്ഥാനത്ത്‌ പഴയ വാഹനങ്ങള്‍ക്കായുള്ള ഹരിത നികുതി ജനുവരി ഒന്നുമുതല്‍ ഈടാക്കും. കഴിഞ്ഞ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലേറെ പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട്‌ വാഹനങ്ങള്‍ക്കുമാണു ഹരിത നികുതി ബാധകം. മോട്ടോര്‍ സൈക്കിളുകളെയും ഓട്ടോറിക്ഷകളെയും ഹരിത നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. നാലോ അതില്‍ കൂടുതലോ ചക്രങ്ങളുള്ള ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങള്‍ക്ക്‌ 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക്‌ 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക്‌ 400 രൂപയുമാണ്‌ ഓരോവര്‍ഷവും ഇത്തരത്തില്‍ അടയ്‌ക്കേണ്ടത്‌. പരിശോധനയില്‍ ഹരിത നികുതി അടച്ചിട്ടില്ലെന്നു പൊലിസോ മോട്ടോര്‍ വാഹനവകുപ്പോ കണ്ടെത്തിയാല്‍ 100 രൂപ പിഴ നല്‍കേണ്ടിവരും.