Breaking News

Trending right now:
Description
 
Dec 20, 2016

കൊച്ചിയില്‍ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍നിന്നു വീണ്‌ വീട്ടമ്മ മരിച്ചു

image കൊച്ചി കലക്ട്രേറ്റിനു സമീപം വിഎസ്‌എന്‍എല്‍ റോഡിലെ അസെറ്റ്‌ സിലിക്കോണ്‍ സൈബര്‍ ഹൈറ്റ്‌സ്‌ ഫ്‌ളാറ്റിന്റെ 14-ാം നിലയില്‍നിന്നു വീണു കായംകുളം ഓലക്കെട്ടിയമ്പലം പുഷ്‌പമംഗലത്ത്‌ സുജിത്തിന്റെ ഭാര്യ മേഘ (23) മരിച്ചു. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. സുജിത്ത്‌ ഈ സമയം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല. ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ പാരപ്പെറ്റില്‍നിന്നു ഫ്‌ളാറ്റിന്റെ പിന്‍ഭാഗത്തെ ബാല്‍ക്കണിയിലേക്കു കയറാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മേഘ താഴേക്കു വീണത്‌. അടുക്കളയിലെ മാലിന്യം പുറത്തുവയ്‌ക്കാന്‍ മുന്‍വശത്തെ വാതില്‍തുറന്നു മേഘ പുറത്ത്‌ ഇറങ്ങിയ ഉടനെ കാറ്റില്‍ വാതില്‍ തനിയെ അടഞ്ഞു. ഇതോടെ പൂട്ടുവീഴുകയും ചെയ്‌തു. പുറത്തുനിന്നു തുറക്കാന്‍ കഴിഞ്ഞില്ല. ഈ സമയം അകത്തുണ്ടായിരുന്ന രണ്ടുവയസുള്ള മകന്‍ ഭയന്നുകരഞ്ഞതോടെ എങ്ങനെയും അകത്തുകടക്കാന്‍ മേഘ ശ്രമിക്കുന്നതിനിടെയാണ്‌ ദുരന്തം ഉണ്ടായത്‌. താഴത്തെ നിലയിലെ ആസ്‌ബറ്റോസ്‌ ഷെഡിനു മുകളില്‍ പതിച്ചശേഷമാണ്‌ മേഘ നിലത്തുവീണത്‌. ഉടന്‍തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബിസിനസുകാരനാണ്‌ സുജിത്ത്‌.