Breaking News

Trending right now:
Description
 
Jan 14, 2013

തീപ്പൊള്ളല്‍ ചികിത്സയ്‌ക്ക്‌ ജലാറ്റിന്‍ ഷീറ്റ്‌

image തീപ്പൊള്ളല്‍ ചികിത്സയ്‌ക്കു പൊള്ളലേറ്റ ശരീരഭാഗത്ത്‌ ഒട്ടിച്ച്‌ രോഗശാന്തിയുണ്ടാക്കുന്ന ജലാറ്റിന്‍ ഷീറ്റുകള്‍ ഗവേഷണശാലയില്‍ ഒരുങ്ങുന്നു. തീപ്പൊള്ളല്‍ ചികിത്സയ്‌ക്ക്‌ ഏതാനും വികസിത വിദേശരാജ്യങ്ങളില്‍ മാത്രമുള്ള ഈ ചികിത്സാരീതി ഇന്ത്യയില്‍ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുക്കുന്നതു കേരളത്തിലെ നിറ്റ ജലാറ്റിന്‍ കമ്പനിയാണ്‌. പൊള്ളലേറ്റ ശരീരഭാഗത്ത്‌ ഒട്ടിച്ചുവയ്‌ക്കുന്ന ഔഷധമേന്മയുള്ള ജലാറ്റിന്‍ ഷീറ്റ്‌ രോഗശാന്തിയുണ്ടാകുന്ന മുറയ്‌ക്ക്‌ നീക്കം ചെയ്യേണ്ടതില്ല. ശരീരചര്‍മത്തില്‍ ലയിച്ചുചേരാവുന്ന ജലാറ്റിന്‍ ഷീറ്റ്‌ കടലാസിനേക്കാള്‍ നേര്‍പ്പിച്ചാണ്‌ ഗവേഷകര്‍ തയാറാക്കിയിരിക്കുന്നത്‌. എറണാകുളം കാക്കനാട്ടെ ഫാക്ടറിയിലെ ഗവേഷണവിഭാഗത്തില്‍ ഡോ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒരുവര്‍ഷത്തോളമായി നടക്കുന്ന പഠനം ഏതാനും മാസത്തിനകം പൂര്‍ത്തിയാക്കും. മൃഗങ്ങളില്‍ ജലാറ്റിന്‍ ഷീറ്റുകളുടെ പരീക്ഷണം വിജയകരമായിരുന്നു. രണ്ടാഴ്‌ചയ്‌ക്കകം ചെന്നൈയിലെ ഒരു ആശുപത്രിയില്‍ ജലാറ്റിന്‍ ഷീറ്റ്‌ ഉപയോഗിച്ച്‌ പൊള്ളല്‍ചികിത്സ നല്‍കുന്നതോടെ മനുഷ്യരിലുള്ള പരീക്ഷണവും പൂര്‍ത്തിയാകും. ശരീരത്തില്‍ പൊള്ളലോ മുറിവോ ഉണ്ടായാല്‍ ഉണക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകം ചര്‍മത്തിലെ കൊളാജിനാണ്‌. നിറ്റ ജലാറ്റിന്‍ കമ്പനി മൃഗങ്ങളുടെ എല്ല്‌ സംസ്‌കരിച്ചെടുക്കുന്ന കൊളാജിന്‍ ഉപയോഗിച്ചാണ്‌ ജലാറ്റിന്‍ തയാറാക്കുന്നത്‌. പൊള്ളലോ മുറിവോ ഉണ്ടാകുന്ന ശരീരഭാഗത്തെ രക്തസ്രാവം നിര്‍ത്തിച്ച്‌ അണുബാധയില്ലെന്ന്‌ ഉറപ്പുവരുത്തി ജലാറ്റിന്‍ ഷീറ്റ്‌ പതിച്ചാല്‍ അതിവേഗത്തില്‍ രോഗശാന്തിയുണ്ടാകുമെന്നാണ്‌ കണ്ടെത്തല്‍.