Breaking News

Trending right now:
Description
 
Dec 20, 2016

ക്രൈസിസ്‌ പിആര്‍: ദേശീയ അവാര്‍ഡ്‌ റെസ്‌പബ്ലിക്ക കണ്‍സള്‍ട്ടിംഗിന്‌

ന്യൂഡല്‍ഹിയില്‍ ഐപിആര്‍സിസിഎ 2016-ല്‍ ദേശീയ അവാര്‍ഡ്‌ സ്വന്തമാക്കിയത്‌ കേരളത്തില്‍നിന്നുള്ള പി.ആര്‍ ഏജന്‍സി
image കൊച്ചി: ദേശീയതലത്തില്‍ പ്രശസ്‌തമായ ഇന്ത്യന്‍ പിആര്‍ ആന്റ്‌ കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ അവാര്‍ഡ്‌ 2016-ല്‍ കൊച്ചി ആസ്ഥാനമായ റെസ്‌പബ്ലിക്ക കണ്‍സള്‍ട്ടിംഗിന്‌.

അന്താരാഷ്ട്ര ഗോള്‍ഡ്‌ആന്റ്‌ ഡയമണ്ട്‌ റീട്ടെയില്‍ശൃംഖല നേരിട്ട പ്രതിസന്ധിഘട്ടം കൈകാര്യം ചെയ്‌തതിന്‌ ക്രൈസിസ്‌ പിആര്‍ വിഭാഗത്തിലാണ്‌ ബഹുമതി. നിരവധി അന്താരാഷ്ട്ര പിആര്‍ ഏജന്‍സികളും, കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ ഡിപ്പാര്‍ട്ടുമെന്റുകളും മാറ്റുരച്ച കടുത്ത മത്സരത്തിനൊടുവിലാണ്‌കേരളത്തില്‍ നിന്നുള്ള ബൊത്തിക്ക്‌ ഏജന്‍സിയായ റെസ്‌പബ്ലിക്ക വിജയം കൈവരിച്ചത്‌. ന്യൂഡല്‍ഹി കൊണോട്ട്‌ പ്ലേസിലെ ഫ്‌ളിപ്പ്‌@എംടിവി കഫേയില്‍ നടന്ന ഗാല അവാര്‍ഡ്‌നൈറ്റില്‍ ഡയറക്ടര്‍-ഓപ്പറേഷന്‍സ്‌ ലിസ്‌ന ഇസ്‌മായില്‍, സീനിയര്‍ അക്കൗണ്ട്‌ ഡയറക്ടര്‍ നിഖില്‍ ഹരീന്ദ്രന്‍ എന്നിവര്‍ റെസ്‌പബ്ലിക്ക കണ്‍സള്‍ട്ടിംഗിന്‌ വേണ്ടി അവാര്‍ഡ്‌ ഏറ്റുവാങ്ങി.

 

മാധ്യമരംഗത്തും കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ മേഖലയിലും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി സജിവര്‍ഗീസ്‌ സ്ഥാപിച്ച റെസ്‌പബ്ലിക്ക കണ്‍സള്‍ട്ടിംഗ്‌ പബ്ലിക്ക്‌ അഫയേഴ്‌സ്‌, പബ്ലിക്ക്‌ റിലേഷന്‍സ്‌, ക്രൈസിസ്‌ കമ്യൂണിക്കേഷന്‍സ്‌, സിഎസ്‌ആര്‍ അഡൈ്വസറി എന്നീ മേഖലകളിലാണ്‌ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്‌. ഗ്രൂപ്പിന്റെ കണ്ടന്റ്‌സര്‍വീസസ്‌വിഭാഗം കണ്ടന്റ്‌, ട്രാന്‍സ്‌ലേഷന്‍, ലിംഗ്വിസ്റ്റിക്ക്‌ വാലിഡേഷന്‍ സേവനങ്ങളും നല്‍കുന്നു.

എക്‌സ്‌ചേഞ്ച്‌ 4 മീഡിയ ആതിഥ്യമരുളുന്ന ഐപിആര്‍സിസിഎ ഇന്ത്യന്‍ പബ്ലിക്ക്‌ റിലേഷന്‍ ഇന്‍ഡസ്‌ട്രിയിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബഹുമതികളിലൊന്നാണ്‌. പിആര്‍ കണ്‍സള്‍ട്ടന്‍സികളുടെയും, കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ വിഭാഗങ്ങളുടെയും മികച്ച സേവനങ്ങളെയാണ്‌ ഈ അവാര്‍ഡില്‍ അംഗീകരിക്കുന്നത്‌.

"പബ്ലിക്ക്‌ റിലേഷന്‍സ്‌ ഇന്‍ഡസ്‌ട്രി മെട്രോ നഗരങ്ങള്‍ക്ക്‌ പുറത്തേക്ക്‌ വളരുന്നതിനെക്കുറിച്ചാണ്‌ഇത്തവണഐപിആര്‍സിസിഎ സജീവമായി ചര്‍ച്ച ചെയ്‌തത്‌. പ്രത്യേകിച്ച്‌ ഡീമൊണിറ്റൈസേഷനെ തുടര്‍ന്ന്‌ പൊതുമേഖലയിലും ഇടപാടുകള്‍ കൂടുതല്‍ പ്രോസസ്‌-ഓറിയന്റഡ്‌ ആകുന്നത്‌ അതത്‌ മേഖലയില്‍വൈദഗ്‌ധ്യമുള്ള കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി ഉയര്‍ത്തുന്നുണ്ട്‌. കേരളത്തില്‍ നിന്നുള്ള ഏജന്‍സി ദേശീയ തലത്തില്‍കൈവരിച്ച ഈ അംഗീകാരം പബ്ലിക്ക്‌ റിലേഷന്‍സ്‌ ഇന്‍ഡസ്‌ട്രിയില്‍ ഒരു പുതിയ തുടക്കമാണ്‌," റെസ്‌പബ്ലിക്ക കണ്‍സള്‍ട്ടിംഗ്‌ ഡയറക്ടര്‍-ഓപ്പറേഷന്‍സ്‌ ലിസ്‌ന ഇസ്‌മായില്‍ പറഞ്ഞു.

ഫ്‌ളിപ്‌കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ മേധാവി സെഞ്ചം രാജ്‌ ശേഖറായിരുന്നു അവാര്‍ഡുകള്‍ നിശ്ചയിച്ച ജൂറിയുടെ ചെയര്‍മാന്‍.

അവാര്‍ഡ്‌ദാനച്ചടങ്ങിനോട്‌ അനുബന്ധിച്ച്‌ നടത്തിയ പാനല്‍ ചര്‍ച്ചയില്‍ സിഎന്‍എന്‍ ഐബിഎന്നിലെ ഭൂപേന്ദ്ര ഛബ്ബ, വോഡഫോണ്‍ ഇന്ത്യ എക്‌സ്‌റ്റേണല്‍ കമ്യൂണിക്കേഷന്‍സ്‌ തലവന്‍ കുമാര്‍ ദീപ്‌ ബാനര്‍ജി, മീഡിയ മന്ത്ര സ്ഥാപകയും ഡയറക്ടറുമായ പൂജ പഥക്ക്‌, ഇന്റഗ്രല്‍ പിആര്‍ ചെയര്‍മാന്‍ ഷാരിഫ്‌ റംഗനേക്കര്‍, ദേശീയ സിനിമാ അവാര്‍ഡ്‌ നേടിയ വിഭ ബക്ഷി എന്നിവര്‍ പങ്കെടുത്തു.

For Further Information, Please Contact:
Nikhil Harindran | +91 9995222949 | Nikhil@ResPublica.in