Dec 19, 2016
കോട്ടയത്തെ റാഗിങ്: അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി
കോട്ടയത്ത് നാട്ടകം ഗവ.പോളിടെക്നിക് കോളജ് ഹോസ്റ്റലില്‍ ജൂനിയര്‍
വിദ്യാര്‍ഥികളെ റാഗ് ചെയ്ത കേസില്‍ ഒളിവിലായിരുന്ന എസ്എഫ്ഐ
പ്രവര്‍ത്തകരായ അഞ്ചുവിദ്യാര്‍ഥികള്‍ പൊലീസില്‍ കീഴടങ്ങി. രണ്ടാംവര്‍ഷ
വിദ്യാര്‍ഥികളായ ജെറിന്, ശരണ്‍, ജെയ്സണ്‍, ജയപ്രകാശ്, മൂന്നാംവര്‍ഷ
വിദ്യാര്‍ഥി മനു എന്നിവരാണ് മാതാപിതാക്കള്‍ക്കൊപ്പം ചങ്ങനാശേരി സിഐ
ഓഫിസിലെത്തി കീഴടങ്ങിയത്. കേസില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ
മൂന്നുപേരെകൂടി പിടികൂടാനുണ്ട്. റാഗിങിനു വിധേയരായ ഒന്നാംവര്‍ഷ
മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അവിനാഷ്,
എറണാകുളം സ്വദേശി ഷിജു ഡി.ഗോപി എന്നിവര്‍ നല്കിയ പരാതിയിലാണ് പൊലീസ്
കേസ് എടുത്തത്. പരാതിക്കാര്‍ ദലിത് വിഭാഗത്തില്‍പെട്ടവരായതിനാല്‍
പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. സീനിയര്‍ വിദ്യാര്‍ഥികളുടെ
റാഗിങിന് വിധേയരായ വിദ്യാഥികളില്നിന്നുള്ള മൊഴിയെടുക്കല്‍
ഇന്നുപൂര്ത്തിയാകും. ഡിസംബര്‍ രണ്ടിനു രാത്രി ഒമ്പതര മുതല്‍ പുലര്‍ച്ചെ
മൂന്നുവരെ പോളിടെക്നിക് കോളജിന്റെ ഹോസ്റ്റലില്‍ അവിനാഷ് ക്രൂരമായ
പീഡനത്തിന് ഇരയാവുകയായിരുന്നു.