Breaking News

Trending right now:
Description
 
Dec 19, 2016

സ്‌റ്റെഫാനി ഡെല്‍വല്ലേ ലോക സുന്ദരി

image ഈവര്‍ഷത്തെ ലോക സുന്ദരിപട്ടം പോര്‍ട്ടോ റിക്കോയുടെ സ്‌റ്റെഫാനി ഡെല്‍വല്ലേ സ്വന്തമാക്കി. കഴിഞ്ഞതവണത്തെ മിസ്‌ വേള്‍ഡ്‌ സ്‌പെയിനിന്റെ മിരിയ ലാലാഗുണ സ്റ്റെഫാനിയെ കിരീടം അണിയിച്ചു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാരിറ്റ്‌സ റെയെസ്‌ ഒന്നാം റണ്ണറപ്പായി. ഇന്തോനേഷ്യയില്‍നിന്നുള്ള നടാഷ മാനുവേലയാണ്‌ രണ്ടാം റണ്ണറപ്പ്‌. ഇന്ത്യയെ പ്രതിനിധീകരിച്ച പ്രിയദര്‍ശിനി ചാറ്റര്‍ജിക്ക്‌ 20-ാം സ്ഥാനം ലഭിച്ചു. 19 വയസുകാരിയായ സ്റ്റെഫാനിക്ക്‌ ഇംഗ്ലീഷ്‌, സ്‌പാനിഷ്‌, ഫ്രഞ്ച്‌ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട്‌. 1975-ല്‍ വില്‍നെലിയ മെര്‍സെഡ്‌ മിസ്‌ ലോകസുന്ദരിപട്ടം നേടിയതിനുശേഷം ഇതാദ്യമായാണ്‌ പോര്‍ട്ടോ റിക്കോയില്‍നിന്ന്‌ ഒരാള്‍ സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്‌.