Breaking News

Trending right now:
Description
 
Dec 19, 2016

കാഷ്‌മീരില്‍ ഭീകരാക്രമണം: വീരമൃത്യുവരിച്ചവരില്‍ മലയാളിയും

image കാഷ്‌മീരിലെ പാംപോറില്‍ കഴിഞ്ഞദിവസമുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയായ സൈനികനും. മട്ടന്നൂര്‍ ചക്കോലക്കണ്ടി പരേതനായ സി.രാഘവന്‍-ഓമന ദമ്പതികളുടെ മകന്‍ സി.രതീഷാണ്‌ (34) മരിച്ചത്‌. ശനിയാഴ്‌ചയായിരുന്നു സംഭവം. ശ്രീനഗര്‍-ജമ്മു ദേശീയപാതയിലെ പാംപോറില്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ സൈനിക വാഹനം കടന്നുപോകുമ്പോള്‍ ബൈക്കില്‍ എത്തിയ ഭീകരര്‍ നടത്തിയ വെടിവയ്‌പിലാണ്‌ രതീഷ്‌ ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യുവരിച്ചത്‌. പൂണെ ബെക്‌റായ്‌ നഗര്‍ സ്വദേശി സൗരവ്‌ നന്ദകുമാര്‍ (33), ജാര്‍ഖണ്ഡിലെ ധന്‍ബാദ്‌ ജില്ലയിലെ ശശികാന്ത്‌ പാണ്ഡെ (24) എന്നിവരാണ്‌ മരിച്ച മറ്റുരണ്ടുപേര്‍. 15 വര്‍ഷം മുമ്പാണ്‌ രതീഷ്‌ കരസേനയില്‍ ചേര്‍ന്നത്‌. ജ്യോതിയാണ്‌ ഭാര്യ. ആറുമാസം പ്രായമുള്ള കാശിനാഥ്‌ ഏകമകനാണ്‌. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും.