Breaking News

Trending right now:
Description
 
Dec 18, 2016

ഐഎസ്‌എല്‍ ഫൈനല്‍ ഇന്ന്‌ കൊച്ചിയില്‍

image ഐഎസ്‌എല്‍ മൂന്നാം പതിപ്പിന്റെ ഫൈനല്‍ മത്സരം ഇന്നു വൈകിട്ട്‌ ഏഴിന്‌ കൊച്ചി കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ്‌ മുന്‍ ചാംപ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കനത്ത സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. സ്‌റ്റേഡിയത്തില്‍ 3.30 മുതല്‍ കാണികള്‍ക്ക്‌ പ്രവേശനമുണ്ട്‌. ആറിനു ഗേറ്റുകള്‍ അടയ്‌ക്കും. ബ്ലാസ്റ്റേഴ്‌സ്‌ ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കൊല്‍ക്കത്ത ടീം ഉടമ സൗരവ്‌ ഗാംഗുലി, മുകേഷ്‌ അംബാനി, അമിതാഭ്‌ ബച്ചന്‍, അഭിഷേക്‌ ബച്ചന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള സിനിമാ, കായിക താരങ്ങള്‍ മത്സരം കാണാന്‍ എത്തും. അതേസമയം, ടിക്കറ്റുകള്‍ കിട്ടാതെ പലരും ബുദ്ധിമുട്ടി. കരിഞ്ചന്തയില്‍നിന്ന്‌ വന്‍തുക കൊടുത്തുവാങ്ങുകയായിരുന്നു ഇവരിലേറെയും. 300 രൂപയുടെ ഗാലറി ടിക്കറ്റ്‌ 1500-2000 രൂപയ്‌ക്കും 500 രൂപയുടെ കസേരടിക്കറ്റിന്‌ 3000 രൂപയ്‌ക്കും വരെ വിറ്റതായി റിപ്പോര്‍ട്ടുണ്ട്‌.