Breaking News

Trending right now:
Description
 
Dec 18, 2016

കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാവ്‌ അജിതയുടെ സംസ്‌കാരം നടത്തി

image നിലമ്പൂര്‍വനത്തില്‍ പൊലീസിന്റെ വെടിയേറ്റ്‌ മരിച്ച മാവോയിസ്‌റ്റ്‌ നേതാവ്‌ അജിതയുടെ (കാവേരി-40) മൃതദേഹം ഇരുപത്തിമൂന്നു ദിവസത്തിനുശേഷം സംസ്‌കരിച്ചു. വെസ്റ്റ്‌ ഹില്‍ ശ്‌മശാനത്തിലായിരുന്നും സംസ്‌കാരം. കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍നിന്ന്‌ കനത്ത സുരക്ഷയൊരുക്കിയാണ്‌ ആംബുലന്‍സില്‍ മൃതദേഹം ശ്‌മശാനത്തില്‍ എത്തിച്ചത്‌. പ്രവര്‍ത്തകര്‍ക്കു അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഒരുമണിക്കൂറോളം അവസരം നല്‍കിയിരുന്നു. പ്രവര്‍ത്തകര്‍ ശ്‌മശാനത്തിനു പുറത്ത്‌ അനുശോചനയോഗവും ചേര്‍ന്നു. ഉയര്‍ന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ സുരക്ഷാക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. കഴിഞ്ഞ 24ന്‌ നിലമ്പൂരില്‍ നടന്ന വെടിവയ്‌പിലാണ്‌ അജിതയും കുപ്പുദേവരാജും കൊല്ലപ്പെട്ടത്‌. അജിതയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതോടെ അജിതയുടെ സംസ്‌കാരം മുടങ്ങുകയായിരുന്നു. ഇതോടെ അജിതയുടെ സഹപാഠിയും മധുരസ്വദേശിയുമായ അഭിഭാഷകന്‍ ഭഗത്‌ സിങ്‌ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഉപാധികളോടെ മൃതദേഹം സംസ്‌കരിക്കാന്‍ ഉത്തരവുണ്ടായത്‌.