Breaking News

Trending right now:
Description
 
Dec 18, 2016

ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കല്‍ വിശ്വാസികളെ വേദനിപ്പിച്ചു: മാര്‍ ആലഞ്ചേരി

image ഭാഷാപോഷിണി മാസികയില്‍ ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ വന്ന ചിത്രം ക്രിസ്‌തീയ വിശ്വാസികളെ വേദനിപ്പിച്ചുവെന്ന്‌ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ക്രൈസ്‌തവ സന്യാസിനിമാരെ അതില്‍ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കിന്‌ സമര്‍പ്പിതരെയും അപമാനിച്ചിരിക്കുകയാണ്‌. രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതു വന്നു എന്നത്‌ ഏറെ ഗൗരവും വര്‍ധിപ്പിക്കുന്നതാണ്‌. മാനേജ്‌മെന്റ്‌ നടത്തിയ ക്ഷമാപണം ഒരു ക്രിയാത്മക പ്രതികരണമായിട്ടാണ്‌ കാണുന്നതെന്നും വിശ്വാസികളുടെ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ലെന്നും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ വ്യക്തമാക്കി. അതേസമയം, സംസ്ഥാനമൊട്ടാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌. പല സ്ഥലങ്ങളിലും പ്രതിഷേധറാലിയും സമ്മേളനവും നടന്നു. കത്തോലിക്കാ കോണ്‍ഗ്രസ്‌, കെസിവൈഎം തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചില രൂപതാ പാസ്റ്ററല്‍ കൗണ്‍സിലുകള്‍ അടക്കം വിവിധ സംഘടനകള്‍ സംഭവത്തില്‍ രൂക്ഷമായി എതിര്‍പ്പുപ്രകടിപ്പിച്ചു.