Breaking News

Trending right now:
Description
 
Dec 17, 2016

കെഎസ്‌ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും വിതരണം ആരംഭിച്ചു

image കെഎസ്‌ആര്‍ടിസിയില്‍ മുടങ്ങിയ ശമ്പളവും പെന്‍ഷനും വിതരണത്തിന്‌ താല്‍ക്കാലിക പരിഹാരമായി. കെടിഡിഎഫ്‌ സിയുടെ ട്രഷറി നിക്ഷേപത്തില്‍നിന്നു 50 കോടി രൂപയും പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതമായ 27.5 കോടിരൂപയും ഉപയോഗിച്ചാണ്‌ പെന്‍ഷനും ശമ്പളവിതരണവും ആരംഭിച്ചത്‌. ഒരുമാസത്തെ പെന്‍ഷന്റെ പകുതിയും കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ 75 ശതമാനവും ഇന്നലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കു നിക്ഷേപിച്ചുതുടങ്ങി. ഇന്നു പകല്‍ നടപടികള്‍ പൂര്‍ത്തിയാകും. കനാറബാങ്കില്‍നിന്നു 100 കോടി രൂപ വായ്‌പ പ്രതീക്ഷിച്ചെങ്കിലും ഇതിനു കാലതാമസം നേരിട്ട സാഹചര്യത്തിലാണ്‌ കെടിഡിഎഫ്‌ സിയുടെ സഹായം തേടി നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനിച്ചത്‌. ശമ്പള ഇനത്തില്‍ ജീവനക്കാരുടെ ശേഷിക്കുന്ന തുക നല്‍കണമെങ്കില്‍ കനാറബാങ്കില്‍നിന്നു വായ്‌പ കിട്ടണം. ഇത്‌ ഈ ആഴ്‌ചതന്നെ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. അതേസമയം, എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചുവെന്ന്‌ ഉറപ്പാക്കുന്നതുവരെ സമരം തുടരാനാണ്‌ വിവിധ സംഘടനകളുടെ തീരുമാനം. ഭരണാനുകൂല സംഘടനകള്‍ ഉള്‍പ്പെടെ ഇന്നലെയും സമരത്തിലായിരുന്നു.