Breaking News

Trending right now:
Description
 
Dec 17, 2016

ഡല്‍ഹിയില്‍നിന്നെത്തിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ പെരിയാറില്‍ മുങ്ങിമരിച്ചു

image ഡല്‍ഹിയില്‍നിന്നു ഉല്ലാസയാത്രയ്‌ക്ക്‌ എത്തിയ മൂന്നുവിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നാലുപേര്‍ പെരുമ്പാവൂരിനു സമീപം പാണിയേലി വിനോദസഞ്ചാര കേന്ദ്രത്തിനു സമീപം പെരിയാറില്‍ മുങ്ങിമരിച്ചു. ഡല്‍ഹി സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ബിരുദ വിദ്യാര്‍ഥികള്‍ വയനാട്‌ സ്വദേശി കെന്നറ്റ്‌ ജോസ്‌ (20), ഉത്തര്‍പ്രദേശ്‌ സ്വദേശി ആദിത്യ പട്ടേല്‍ (20), ബിഹാര്‍ സ്വദേശി അനുഭവ്‌ ചന്ദ്ര (21) എന്നിവരും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശി ബെന്നി ഏബ്രഹാമുമാണ്‌ (54) മരിച്ചത്‌. ബെന്നിയുടെ ഇളയമകള്‍ മരിയയുടെ സഹപാഠികളാണ്‌ മരിച്ച വിദ്യാര്‍ഥികള്‍. ഇവര്‍ ഉള്‍പ്പെടെ 13 അംഗ വിദ്യാര്‍ഥികളുടെ സംഘമാണ്‌ ഉല്ലാസയാത്രയ്‌ക്കായി എത്തിയത്‌. കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ബെന്നി ഏബ്രഹാമും മരണത്തിനു കീഴടങ്ങിയത്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ അഞ്ചരയോടെയായിരുന്നു സംഭവം.