Breaking News

Trending right now:
Description
 
Dec 17, 2016

ഫ്‌ളാറ്റ്‌ തട്ടിപ്പ്‌: നടിയും ഭര്‍ത്താവും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

image ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാമെന്ന പേരില്‍ പലരില്‍നിന്നു 100 കോടിയിലേറെ രൂപ തട്ടിയ കേസില്‍ നടി ധന്യ മേരി വര്‍ഗീസ്‌, ഭര്‍ത്താവ്‌ സാംസണ്‍ ആന്‍ഡ്‌ സണ്‍സ്‌ ബില്‍ഡേഴ്‌സ്‌ കമ്പനി ഡയറക്ടറും നടനുമായ ജോണ്‍ ജേക്കബ്‌, ജോണിന്റെ സഹോദരന്‍ സാമുവേല്‍ എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ ജോണ്‍ ജേക്കബിന്റെ പിതാവ്‌ ജേക്കബ്‌ സാംസണെ അന്വേഷണസംഘം നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. 2011 മുതല്‍ തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഫ്‌ളാറ്റുകളും വില്ലകളും നിര്‍മിച്ചു നല്‍കാമെന്നു വാഗ്‌ദാനം നല്‍കിയായിരുന്നു തട്ടിപ്പ്‌. അഞ്ഞൂറോളം ഫ്‌ളാറ്റുകളും 20 വില്ലകളും രണ്ടുവര്‍ഷത്തിനകം നിര്‍മിച്ചു നല്‍കാമെന്നു ഇവര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതിനായി പലരില്‍നിന്നു 100 കോടി രൂപയും അമിതപലിശ നല്‍കാമെന്നു വിശ്വസിപ്പിച്ച്‌ 30 കോടി രൂപയും ഇവര്‍തട്ടിച്ചുവെന്നാണ്‌ ഇവര്‍ക്കെതിരെ പൊലീസ്‌ ചുമത്തിയ കേസ്‌. തട്ടിപ്പിനുശേഷം വിവിധ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു നടി ഉള്‍പ്പെടെയുള്ളവര്‍. ഫ്‌ളാറ്റുകള്‍ക്ക്‌ പണം നല്‍കിയ പലരും വിദേശത്താണ്‌. ഇവരുടെ പരാതികൂടി ലഭിക്കുമ്പോഴേ തട്ടിപ്പുവിവരങ്ങള്‍ കൂടുതല്‍ പുറത്തുവരുകയുള്ളൂവെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.