Breaking News

Trending right now:
Description
 
Dec 17, 2016

ചലച്ചിത്രമേളയ്‌ക്ക്‌ കൊടിയിറങ്ങി: ക്ലാഷിനു സുവര്‍ണ ചകോരം; വിധുവിനു രജത ചകോരം

image തിരുവനന്തപുരത്ത്‌ ഒരാഴ്‌ചയായി നടന്നുവന്ന രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക്‌ കൊടിയിറങ്ങി. നിശാഗന്ധി തിയറ്ററില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന്‌ (15 ലക്ഷം രൂപ) മുഹമ്മദ്‌ ദിയാബ്‌ സംവിധാനം ചെയ്‌ത ഈജിപ്‌ത്‌-റഷ്യന്‍ സിനിമ ക്ലാഷ്‌ അര്‍ഹമായി. പ്രേക്ഷകരുടെ അവാര്‍ഡും (രണ്ടുലക്ഷം) ഈ ചിത്രത്തിനാണ്‌. മലയാള ചിത്രമായ മാന്‍ഹോളിന്റെ സംവിധായിക വിധു വിന്‍സിന്റിനാണ്‌ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള രജത ചകോരം (മൂന്നുലക്ഷംരൂപ). മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡും മാന്‍ഹോള്‍ നേടി. മികച്ച സംവിധായകനുള്ള രജത ചകോരം തുര്‍ക്കി സിനിമയായ ക്ലയര്‍ ഒബ്‌സ്‌ക്യൂറിന്റെ സംവിധായിക യെസീം ഉസ്‌താഗ്ലൂ നേടി. ചിത്രത്തില്‍ അഭിനയിച്ച എസീന്‍ ഉസുന്‍ മികച്ച നടനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശവും കരസ്ഥമാക്കി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്‌ പാക്‌ ജൂറി പുരസ്‌കാരം തുര്‍ക്കി ചിത്രമായ കോള്‍ഡ്‌ ഓഫ്‌ കലണ്ടര്‍, മലയാളം സിനിമയ്‌ക്കുള്ള നെറ്റ്‌പാക്‌ അവാര്‍ഡ്‌ രാജീവ്‌ രവിയുടെ കമ്മട്ടിപ്പാടം, മികച്ച ഇന്റര്‍നാഷനല്‍ സിനിമയ്‌ക്കുള്ള ഫിപ്രസി അവാര്‍ഡ്‌ വെയര്‍ ഹൗസ്‌ഡ്‌ എന്നിവയ്‌ക്കും ലഭിച്ചു.