Breaking News

Trending right now:
Description
 
Jan 14, 2013

സ്‌ത്രീകളുടെ സംരക്ഷണത്തിനായി എസ്‌ഒഎസ്‌ സംവിധാനമുള്ള വാച്ച്‌ നിര്‍മ്മിക്കും

image ന്യൂഡല്‍ഹി: സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പ്രതിരോധിക്കുന്നതനായി കുരുമുളക്‌ സ്‌പ്രേ, ചെറിയ കത്തി തുടങ്ങിയവ വിപണിയില്‍ ഉണ്ടെങ്കിലും അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ എസ്‌ഒഎസ്‌ സംവിധാനം ഉള്ള വാച്ച്‌ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. വാച്ചിലുള്ള പ്രത്യേക ബട്ടണില്‍ അമര്‍ത്തിയാല്‍ അപായ സന്ദേശം നേരത്തെ ഫീഡ്‌ ചെയ്‌തിരിക്കുന്ന നമ്പരുകളിലേക്ക്‌ പോകും. അതോടൊപ്പം തന്നെ സ്ഥലത്തിന്റെ വിവരങ്ങളും സന്ദേശത്തില്‍ ഉണ്ടാവും. വാച്ചില്‍ നിന്നും ഫീഡ്‌ ചെയ്‌തു വെച്ച നമ്പരുകളിലേക്ക്‌ കോള്‍ പോകുന്നതോടെ വാച്ചിലെ ജിപിഎസ്‌ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങും, ഒപ്പം വാച്ചിലെ രഹസ്യക്യാമറയും പ്രവര്‍ത്തിക്കുമെന്ന്‌ കേന്ദ്ര ടെലികോംമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. 500 രൂപക്ക്‌ വാച്ച്‌ വിപണിയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. .