Breaking News

Trending right now:
Description
 
Dec 14, 2016

കൊച്ചിവഴി കടത്തിയത്‌ 200 കോടിയുടെ ലഹരിമരുന്ന്‌

image ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കുവേണ്ടി 50 കിലോഗ്രാം ലഹരിമരുന്ന്‌ കൊച്ചിവഴി ഇന്ത്യയിലേക്ക്‌ കടത്തിയെന്ന്‌ വെളിപ്പെടുത്തല്‍. ശ്രീലങ്കയില്‍ അറസ്റ്റിലായ രാജ്യാന്തര ലഹരികടത്തുകാരനാണ്‌ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്‌. കൊളംബോവഴി കടല്‍മാര്‍ഗമാണ്‌ ലഹരിമരുന്ന്‌ കൊച്ചിയില്‍ എത്തിച്ചത്‌. ഇവിടെനിന്നും രാജ്യത്തിന്റെ മറ്റു നഗരങ്ങളിലേക്കു കൊണ്ടുപോവുകയായിരുന്നു. ഗ്രാമിന്‌ 2000 രൂപ മുതല്‍ 8000 രൂപവരെ വിലമതിക്കുന്ന ലഹരിമരുന്നായിരുന്നു ഇവ. ഇങ്ങനെ കടത്തിയ ലഹരിമരുന്നിന്റെ ഏകദേശമൂല്യമാണ്‌ 200 കോടിരൂപ. ലഹരിമരുന്നു സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ശ്രീലങ്കന്‍ പൊലീസ്‌ കേന്ദ്ര ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ ഇന്ത്യയിലേക്കു ലഹരിമരുന്നു കടത്തിയിരുന്ന പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്‌ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോള്‍ സേനയുടെ സാന്നിധ്യം ശക്തമാണ്‌. ഇതോടെയാണ്‌ ലഹരിമരുന്ന്‌ കടത്തുകാര്‍ കടല്‍മാര്‍ഗം തിരഞ്ഞെടുത്തത്‌. കൊളംബോയില്‍നിന്നു കൊച്ചി, തൂത്തുകുടി എന്നിവിടങ്ങളിലേക്കാണ്‌ കൂടുതലും ഇന്ത്യയിലേക്കു ലഹരിമരുന്ന്‌ കടത്ത്‌ നടക്കുന്നത്‌.