Breaking News

Trending right now:
Description
 
Dec 14, 2016

സോളാര്‍ കേസ്‌: ഉമ്മന്‍ചാണ്ടി ജനുവരി രണ്ടിന്‌ ബെംഗളൂരു കോടതിയില്‍ ഹാജരാകണം

image സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി രണ്ടിനു ഹാജരാകണമെന്നു ബെംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി നിര്‍ദേശിച്ചു. ഇന്നലെ കേസ്‌ പരിഗണിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി ഹാജരായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഹാജരാകാന്‍ കഴിയാത്ത സാഹചര്യം വിശദീകരിച്ചു കേസ്‌ മാറ്റിവയ്‌ക്കണമെന്നു അഡ്വ.ജോസഫ്‌ ആന്റണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്‌ ജനുവരി രണ്ടിലേക്ക്‌ മാറ്റിയത്‌. നാലായിരം കോടതി രൂപയുടെ സോളാര്‍ പ്ലാന്റ്‌ സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്‌ദാനം നല്‍കി കോറമംഗലയില്‍ നിന്നുള്ള വ്യവസായി എം.കെ.കുരുവിളയില്‍നിന്ന്‌ 1.35 കോടി രൂപ കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സല്‍റ്റന്‍സിവഴി വാങ്ങിയെന്നാണ്‌ കേസ്‌. കുരുവിളയ്‌ക്കു പലിശയടക്കം 1.61 കോടിരൂപ നല്‍കണമെന്നു നിര്‍ദേശിച്ച്‌ ഒക്ടോബര്‍ 24ന്‌ ഇതേ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഇന്നലെ കേസ്‌ പരിഗണിച്ചത്‌. അതേസമയം, ഉമ്മന്‍ചാണ്ടിയെ ഈമാസം 22നും സോളാര്‍ തട്ടിപ്പുകേസ്‌ പ്രതി സരിത നായരെ 19നും കൊച്ചിയിലെ സോളാര്‍ കമ്മിഷന്‍ വീണ്ടും വിസ്‌തരിക്കും. സാക്ഷിവിസ്‌താരം ഈമാസത്തോടെ പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായാണ്‌ ഇവരെ വീണ്ടും വിസ്‌തരിക്കുന്നത്‌.