Breaking News

Trending right now:
Description
 
Dec 13, 2016

ദേശീയഗാനത്തോട്‌ അനാദരവ്‌: ചലച്ചിത്രമേളയില്‍ ആറുപേര്‍ പിടിയില്‍

image തിരുവനന്തപുരത്ത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോടു അനാദരവ്‌ കാട്ടിയ കോട്ടയം സ്വദേശി വി.കെ.രതിമോള്‍, തമിഴ്‌നാട്‌ നീലഗിരി സ്വദേശി വിനോദ്‌കുമാര്‍, വയനാട്‌ സ്വദേശി ജോയല്‍ സി.ജോസ്‌, കാസര്‍കോട്‌ സ്വദേശികളായ ടി.എച്ച്‌.ഹനീഫ്‌, നൗഷാദ്‌, കോഴിക്കോട്‌ കൊയിലാണ്ടി സ്വദേശി അശോക്‌ കുമാര്‍ എന്നിവരെയാണ്‌ മ്യൂസിയം പൊലീസ്‌ പിടികൂടിയത്‌. ഇന്നലെ വൈകുന്നരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഈജിപ്‌ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിന്‌ മുന്നോടിയായി ദേശീയ ഗാനം കേള്‍പ്പിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റുനില്‍ക്കാതെ അവഹേളിക്കുന്ന നിലയില്‍ പെരുമാറുകയായിരുന്നു. ചലച്ചിത്ര അക്കാദമി ഭാരവാഹികളായ കമലും സിബിമലയിലും ഉള്‍പ്പെടെയുള്ളവര്‍ ഇവരോട്‌ എഴുന്നേല്‍ക്കുന്നതിന്‌ ആവശ്യപ്പെടുകയും ചെയ്‌തു. സംഘാടകരുടെ പരാതിയടെ തുടര്‍ന്നാണ്‌ നടപടി. ദേശീയഗാനം സിനിമയ്‌ക്കു മുമ്പേ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയും അതിനെ എല്ലാവരും എഴുന്നേറ്റുനിന്നു ബഹുമാനിക്കുകയും ചെയ്യണമെന്ന സുപ്രീംകോടതി വിധിയുടെ ലംഘനത്തിനും ദേശീയഗാനത്തെ അവഹേളിച്ചതിനും എതിരെയാണ്‌ കേസ്‌.