Breaking News

Trending right now:
Description
 
Dec 13, 2016

നോട്ട്‌ ക്ഷാമം: കേരളാ കോണ്‍ഗ്രസ്‌ ധര്‍ണ 16ന്‌; ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല 29ന്‌

image നോട്ടുക്ഷാമം പരിഹരിക്കുക, സഹകരണമേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 16നു കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം എന്നിവയ്‌ക്കു മുമ്പില്‍ കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തും. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ 29ന്‌ മനുഷ്യച്ചങ്ങല തീര്‍ത്ത്‌ പ്രതിഷേധിക്കും. കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരംവരെ വൈകുന്നേരം അഞ്ചിനാണ്‌ മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്‌. മനുഷ്യച്ചങ്ങലയില്‍ പ്രതിപക്ഷം സഹകരിച്ചാല്‍ സന്തോഷമേയുള്ളൂവെന്ന്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷവും സമരം ചെയ്യുകയാണ്‌. ആ നിലയ്‌ക്കാണ്‌ പ്രതിപക്ഷത്തെ സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയലക്ഷ്യം മാത്രം മുന്നില്‍കണ്ടുകൊണ്ടാണ്‌ ബിജെപി സര്‍ക്കാര്‍ നോട്ട്‌ നിരോധനം ഏര്‍പ്പെടുത്തിയതെന്നും പണരഹിത സമ്പദ്‌ വ്യവസ്ഥ നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിന്റെ ഭാഗമായി 20നു പഞ്ചായത്ത്‌ തലത്തില്‍ ജനകീയ കണ്‍വന്‍ഷനുകളും 22നു കാല്‍നടജാഥകളും 27നും 28നും ബൂത്ത്‌ അടിസ്ഥാനത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച്‌ മനുഷ്യചങ്ങലയുടെ സന്ദേശം അറിയിക്കുക തുടങ്ങിയവയും നടത്തും.