Breaking News

Trending right now:
Description
 
Dec 13, 2016

പിതാവിന്റെ സുഹൃത്തുക്കളുടെ പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടി മരിച്ചു

image പിതാവിന്റെ സുഹൃത്തുക്കളും അയല്‍വാസികളുമായ മൂന്നുപേരുടെ പീഡനത്തിന്‌ ഇരയായ പതിനാലുകാരി അണുബാധയെ തുടര്‍ന്ന്‌ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ മരിച്ചു. കൊച്ചി കളമശേരി സ്വദേശിനിയായ പെണ്‍കുട്ടിയാണ്‌ ഇന്നലെ പുലര്‍ച്ചെ മരിച്ചത്‌. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പെണ്‍കുട്ടിയുടെ പിതാവ്‌ മൂന്നാഴ്‌ച മുമ്പ്‌ മരിച്ചിരുന്നു. കഴിഞ്ഞ തിരുവോണനാളില്‍ മാതാപിതാക്കള്‍ ഓണാഘോഷത്തിനു പങ്കെടുക്കാന്‍ പോയ സമയത്താണ്‌ പെണ്‍കുട്ടി പീഡനത്തിന്‌ ഇരയായത്‌. സംഭവത്തിനുശേഷം പെണ്‍കുട്ടി എറണാകുളം മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അണുബാധ ശക്തമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ 26നാണ്‌ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കു മാറ്റിയത്‌. അണുബാധ വൃക്കയെയും തലച്ചോറിനെയും ബാധിക്കുകയായിരുന്നു. പീഡനക്കേസില്‍ കളമശേരി സ്വദേശികളായ രാജേഷ്‌, രവി, രാജു എന്നിവരെ പൊലീസ്‌ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു. ഇവരില്‍ രവിയും രാജുവും ഇപ്പോഴും ജയിലിലാണ്‌. രാജേഷ്‌ കഴിഞ്ഞദിവസം ജാമ്യത്തിലിറങ്ങി.