Breaking News

Trending right now:
Description
 
Dec 12, 2016

കൊച്ചി മുസിരിസ്‌ ബിനാലയ്‌ക്ക്‌ ഇന്നു വര്‍ണാഭമായ തുടക്കം

image ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ്‌ ബിനാലെയുടെ മൂന്നാംപതിപ്പിന്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കം കുറിക്കും. 108 ദിവസങ്ങളിലായി നടക്കുന്ന ബിനാലെയില്‍ 36 രാജ്യങ്ങളില്‍നിന്നുള്ള 98 കലാകാരന്മാര്‍ പങ്കെടുക്കും. 12 വേദികളിലാണ്‌ ബിനാല നടക്കുന്നത്‌. ഫോര്‍ട്ട്‌ കൊച്ചി പരേഡ്‌ ഗ്രൗണ്ടില്‍ വൈകിട്ട്‌ 6.30ന്‌ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാല ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന ചടങ്ങിനു മുന്നോടിയായി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 150 ചെണ്ട കലാകാരന്മാര്‍ പങ്കെടുക്കുന്ന തായമ്പക അരങ്ങേറും. ഉദ്‌ഘാടനത്തിനുശേഷം സുമന്‍ ശ്രീധറിന്റെയും ദി ബ്ലാക്ക്‌ മാംബ എന്ന ബാന്‍ഡിന്റെയും സംഗീത പരിപാടി അരങ്ങേറും.