Breaking News

Trending right now:
Description
 
Dec 12, 2016

ബാങ്ക്‌ ഇന്നും അവധി; എടിഎമ്മുകള്‍ കാലി

image സംസ്ഥാനത്തെ ബാങ്കുകള്‍ക്ക്‌ നബിദിനത്തോടനുബന്ധിച്ച്‌ ഇന്നു അവധി. ഇതോടെ തുടര്‍ച്ചയായി മൂന്നുദിവസവും ബാങ്കുകള്‍ അടഞ്ഞുകിടന്നതോടെ പണക്ഷാമം രൂക്ഷമായി. എടിഎമ്മുകളില്‍ പണം നിറയ്‌ക്കാന്‍ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നോട്ടുകള്‍ വേണ്ടത്രയില്ലാത്തതിനാല്‍ ഇതു ഫലപ്രദമായില്ലട്ടില്ല. മിക്ക എടിഎമ്മുകളും കാലിയാണ്‌. പ്രവര്‍ത്തിക്കുന്നവയില്‍ 2000 രൂപയുടെ നോട്ടു മാത്രമാണുള്ളത്‌. എസ്‌ബിഐ, എസ്‌ബിടി എടിഎമ്മുകളില്‍മാത്രമാണ്‌ ഇപ്പോള്‍ പണം ലഭ്യമാകുന്നത്‌. തുടര്‍ച്ചയായി മൂന്നുദിവസം ബാങ്ക്‌ അവധിയായതിനാല്‍ നാളെ വന്‍ തിരക്ക്‌ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ പണം അനുവദിക്കണമെന്നും ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അവധിദിവസങ്ങള്‍ മുന്നില്‍കണ്ട്‌ മുന്‍കൂറായി എടിഎമ്മുകള്‍ നിറയ്‌ക്കുന്ന രീതിയാണ്‌ ബാങ്കുകള്‍ തുടര്‍ന്നുപോരുന്നത്‌. എന്നാല്‍ ഇപ്പോള്‍ ജനം ആവശ്യത്തിലേറെ പണം സ്വരൂപിക്കാന്‍ രംഗത്തിറങ്ങിയതിനാല്‍ എടിഎമ്മുകള്‍ പ്രതീക്ഷിക്കുന്നതിലും നേരത്തെ കാലിയാകുന്ന സ്ഥിതിയാണുള്ളത്‌.