Dec 12, 2016
സഹകരണബാങ്കുകളിലെ നിക്ഷേപത്തില്‍ ഒരുരൂപപോലും നഷ്ടപ്പെടില്ലെന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ 80,000 കോടി രൂപയുടെ
നിക്ഷേപമുണ്ടെന്നും അതില്‍ ഒരു ചില്ലിക്കാശു പോലും നഷ്ടപ്പെടില്ലെന്നു
മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഉറപ്പുനല്‍കി.
സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വമുണ്ട്. സാധാരണക്കാര്‍
വിയര്‍ത്തുണ്ടാക്കിയ പണമാണ് നിക്ഷേപിച്ചിരിക്കുന്നത്.
ഉത്തരവാദിത്തപ്പെട്ട ഏജന്‍സികള്‍ നിയമാനുസൃതമായി ആവശ്യപ്പെട്ടാല്‍
വിവരങ്ങള്‍ ലഭ്യമാക്കാന്‍ ബാങ്കുകള്‍ തയാറാണ്. കെവൈഎസി മാനദണ്ഡം
പൂര്‍ണമായി പാലിക്കാന്‍ സഹകരണ മേഖല തയാറാണ്.കള്ളപ്പണമുണ്ടെങ്കില്‍
അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടത്. ഏതെങ്കിലുമൊരാള്‍ അക്കൗണ്ടില്‍
കള്ളപ്പണം നിക്ഷേപിച്ചാല്‍ അതിനെങ്ങനെ ബാങ്ക് കുറ്റക്കാരനാകും. പണം
പിന്‍വലിക്കുന്നതില്‍ സഹകരണബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം
പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകണം. മറ്റു ബാങ്കുകള്‍ക്കു
നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ സഹകരണ ബാങ്കുകള്‍ക്കും അനുവദിക്കണം.
അസാധുവാക്കിയ നോട്ട് സ്വീകരിക്കാന്‍ അനുമതി നല്‍കണം- മുഖ്യമന്ത്രി
ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെ ചിലര്‍ നടത്തുന്ന പ്രചാരണം
ഗുഢലക്ഷ്യത്തോടെയാണെന്നും പിണറായി കുറ്റപ്പെടുത്തി. സഹകരണ മേഖല സംരക്ഷണ
ക്യാംപെയിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഈ മാസം 18നു സഹകരണ
സംരക്ഷണദിനം ആചരിക്കാനും രണ്ടുലക്ഷം വോളന്റിയര്‍മാര്‍ 67 ലക്ഷം ഭവനങ്ങള്‍
സന്ദര്‍ശിച്ചു ബോധവല്‍ക്കരണവും നിക്ഷേപസ്വീകരണവും നടത്തുമെന്നും സംസ്ഥാാന
സഹകരണബാങ്ക് പ്രസിഡന്റ് കുര്യന് ജോയി വ്യക്തമാക്കി.