Breaking News

Trending right now:
Description
 
Dec 11, 2016

ബ്ലാസ്റ്റേഴ്‌സ്‌-ഡല്‍ഹി സെമി ഇന്ന്‌

image ഐഎസ്‌എല്‍ ഫുട്‌ബോള്‍ ബ്ലാസ്റ്റേഴ്‌സ്‌-ഡല്‍ഹി സെമിഫൈനല്‍ ഇന്ന്‌ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കും. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കൂടുതല്‍ പൊലീസിനെ നിയമിക്കുമെന്നു കമ്മിഷണര്‍ എം.പി.ദിനേശ്‌ വ്യക്തമാക്കി. ഫൈനല്‍ മത്സരം കാണാന്‍ എത്തുന്നവര്‍ വൈകിട്ട്‌ ആറുമണിക്കു മുമ്പുതന്നെ സ്റ്റേഡിയത്തില്‍ പ്രവേശിക്കണം. ആറുമണിക്കു സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. വൈകിട്ട്‌ 6.30നു ശേഷം സ്റ്റേഡിയം റിങ്‌ റോഡ്‌ വഴി കറങ്ങി നടക്കാന്‍ ആരെയും അനുവദിക്കില്ല. ടിക്കറ്റ്‌ വില്‍പ്പന 5.30ന്‌ അവസാനിക്കും. സ്റ്റേഡിയം സ്റ്റാന്‍ഡ്‌, മുത്തൂറ്റ്‌ ഫിന്‍ കോര്‍പ്പിന്റെ ബ്രാഞ്ചുകള്‍ എന്നിവിടങ്ങളില്‍നിന്നും നേരിട്ടും ബുക്‌ മൈ ഷോ (www.bookmyshow.com) സൈറ്റില്‍നിന്നു ഓണ്‍ലൈനായും ടിക്കറ്റു വാങ്ങാം. ചെയര്‍ ടിക്കറ്റുകള്‍ക്ക്‌ 500, ഈസ്‌റ്റ്‌ ഗാലറിക്ക്‌ 300, വെസ്‌റ്റ്‌ ഗാലറിക്ക്‌ 200 രൂപ എന്നീ നിരക്കിലാണ്‌ ടിക്കറ്റ്‌. അതേസമയം, സ്റ്റേഡിയത്തിന്റെ വാടകയെചൊല്ലി സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയും ഐഎസ്‌എല്‍ സംഘാടകരും തമ്മില്‍ തര്‍ക്കം ഉണ്ടായതും പ്രശ്‌നം സൃഷ്ടിച്ചിട്ടുണ്ട്‌.